അലയും കാറ്റിന്‍ (വാത്സല്യം)
This page was generated on March 28, 2024, 6:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ഗീത ,സിദ്ദിഖ് ,കവിയൂർ പൊന്നമ്മ ,സുനിത ,അബൂബക്കർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:38.

അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്‌
പൊന്‍മൈനകള്‍ മിണ്ടാതെയായ്‌
ഓ........ഓ.........ഓ.... (അലയും)

പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു (2)
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ........ഓ.........ഓ.... (അലയും)

വൈദേഹി പോകയായി വനവാസ കാലമായി (2)
രാമരാജധാനി വീണ്ടും ശൂന്യമായ്‌
വിമൂകയായ്‌ സരയൂനദി
ഓ........ഓ.........ഓ.... (അലയും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts