വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ബോംബെ രവി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മാണ്ഡ് |
അഭിനേതാക്കള്‍ | മോഹിനി ,വിനീത് ,മനോജ് കെ ജയൻ ,രാജീവ് മേനോൻ ,തിലകൻ ,നെടുമുടി വേണു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:28.
അഞ്ചുശരങ്ങളും പോരാതെ മന്മഥന് നിന് ചിരി സായകമാക്കി നിന് പുഞ്ചിരി സായകമാക്കി (2) ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്വ്വന് (2) നിന് മൊഴി സാധകമാക്കി നിന് തേന്മൊഴി സാധകമാക്കി പത്തരമാറ്റും പോരാതെ കനകം നിന് കവിള്‍പ്പൂവിന് മോഹിച്ചു (2) ഏഴു നിറങ്ങളും പോരാതെ മഴവില്ല് നിന് കാന്തി നേടാന്‍ ദാഹിച്ചു (2) (അഞ്ചു ശരങ്ങളും) ….. നീലിമ തെല്ലും പോരാതെ വാനം നിന് മിഴിയിണയില്‍ കുടിയിരുന്നു (2) മധുവിനു മധുരം പോരാതെ പനിനീര് നിന് ചൊടിയ്ക്കിടയില് വിടര്‍ന്നു നിന്നു (2) (അഞ്ചു ശരങ്ങളും)..... |