പ്രദോഷ കുങ്കുമം (സന്താനഗോപാലം )
This page was generated on March 29, 2024, 6:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംജോണ്‍സണ്‍
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,കവിയൂർ പൊന്നമ്മ ,ജഗദീഷ് ,ചിപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:23.

പ്രദോഷകുങ്കുമം തിരയില്‍ താഴുമീ
ജനിമൃതിയുടെ പടവില്‍
എന്തിനോ തനിയെയായി നീ
തളര്‍ന്നുപോയി നീ
(പ്രദോഷ)

ഒരു മിഴിക്കുടം നിറയെ നോവുകള്‍
ഒരു മിഴിത്തടം നിറയെ നേരുകള്‍
കദനജാലകം തുറന്നു നിന്നിലേയ്-
ക്കിറങ്ങി വന്നതോ നിഴല്‍‌പ്പിറാവുകള്‍
ഇറങ്ങിവന്നതോ നിഴല്‍പ്പിറാവുകള്‍
(പ്രദോഷ)

ഇളകുമോര്‍‌മ്മയില്‍ കിളിയുണര്‍ന്നുവോ
ഇടറുമോളവും കഥ പറഞ്ഞുവോ
കനലിനുള്ളിലും കുളിരു തന്നൊരാ-
ക്കണിക്കിനാവുകള്‍ വിതുമ്പിവന്നുവോ
കണിക്കിനാവുകള്‍ വിതുമ്പിവന്നുവോ
(പ്രദോഷ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts