ഒരു തരി കസ്തൂരി (ഹൈവേ )
This page was generated on May 22, 2024, 11:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍സ്വര്‍ണ്ണലത ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഭാനുപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2023 13:59:40.
 
ഒരു തരി കസ്തൂരി കുളിര്‍മണം മെയ്യാകെ വേണം
മണിമയില്‍ പൊന്‍തൂവല്‍ മുടിയിടെ ചൂടാനും വേണം
വാലുവെച്ചു കണ്ണെഴുതാന്‍ മേഘനീലപ്പീലി വേണം
മാരിവില്ലു തണലിട്ട ചില്ലുകൾക്കു ചേലയൊന്നു വേണം
(ഒരു തരി )

മിഴിയുടെ ചാരാക്കിളിവാതിലില്‍ വന്നേതേതോ
കൊതിയുടെ താനാക്കിളിമകളെന്തേ മൊഴിയുന്നോ
ആരോ കാണാന്‍ വരുമെന്നോ
കനിവില്‍ കളഭം തൊടുമെന്നോ ഓ...
(ഒരു തരി )

മനസ്സിലെ നറുചിരി ചങ്ങലവട്ടയിലൊളി മിന്നും
നിറതിരി താനെ കത്തുമൊരന്തിയില്‍ ആരാരോ
മരതകമഞ്ചലിറങ്ങുന്നു
ചിരിയുടെ തംബുരു മീട്ടുന്നു ഓ...
(ഒരു തരി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts