MSI Quiz 2022
പങ്കെടുക്കുന്നവർ വായിച്ചിരിക്കേണ്ട നിയമങ്ങൾ:
- ഈ പ്രശ്നോത്തരി ഒരു സാധാര ചോദ്യോത്തര പംക്തിയല്ല. പെട്ടെന്ന് വന്ന് 1 മിനുറ്റിൽ ചെയ്ത് പോകാൻ എല്ലാവർക്കും സാധിക്കാത്ത വിധത്തിലാണ് ചോദ്യങ്ങൾ നൽകിയിരിക്കുന്നത്
- MSI സൈറ്റും മലയാളസംഗീതവും കൂടുതൽ അറിയുന്നവർക്ക് എളുപ്പം ചെയ്യാനാവുന്നതാണിത്. സൈറ്റ് പരിചയമില്ലാത്തവർ ദയവായി ആദ്യം അത് പരിചയപ്പെടുക. എല്ലാ ചോദ്യങ്ങളുടെ ഉത്തരവും സൈറ്റിൽ ലഭ്യമാണ്. കൂടാതെ ഓരോ ദിവസത്തിന്റെ പ്രത്യേകതയും കണക്കിലെടുത്തുകൊണ്ടാണ് ചോദ്യങ്ങൾ നൽകുന്നത്
- പല ചോദ്യങ്ങളും നിങ്ങളെ ചിന്തിപ്പിക്കാൻ വേണ്ടി സാമാന്യജ്ഞാനം ഉപയോഗിക്കും വിധത്തിലാണ് കൊടുത്തിട്ടുള്ളത്
- സംഗീതവും, ചിത്രങ്ങളും വിഡിയോയും, വാക്കുകളും എല്ലാം ചോദ്യങ്ങളായി ഞങ്ങൾ ഉപയോഗിക്കും. -- എല്ലാ ചോദ്യങ്ങളും വാക്കുകൾ കൊണ്ടാവില്ല എന്നർത്ഥം
- ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ ദയവായി വാക്കു തർക്കത്തിന് മുതിരാതിരിക്കുക. ആലോചിച്ചു നോക്കി ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ക്ലൂ ചോദിക്കാം.
- എല്ലാ ചോദ്യങ്ങളും ഇപ്പോഴും ഉത്തരം പറയാംവണ്ണമാണ് ചേർത്തിരിക്കുന്നത്. നിങ്ങൾ എപ്പോൾ തുടങ്ങിയാലും ലീഡർബോർഡിന്റെ മുകളിൽ
വരാൻ കഴിയും
- രണ്ടു ഇമെയിൽ വിലാസങ്ങൾ ഉപയോഗിക്കാതിരിക്കുക. അങ്ങനെ ചെയ്യുന്നവരുടെ സ്കോർ ഞങ്ങൾ ആദ്യം ഉത്തരം രേഖപ്പെടുത്തുന്ന ഈമെയിലിന്റെ വിലാസത്തിൽ മാത്രമായ് ചേർക്കും
ചോദ്യം 1
മലയാളഗാനങ്ങൾ പണ്ട് മുതലേ മറ്റ് ഭാഷാ ഗാനങ്ങളെക്കാൾ കൂടുതലും രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന വസ്തുത എല്ലാവർക്കുമറിയാമല്ലോ? കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ സിനിമാഗാനങ്ങൾ വളരെ കുറവേ രാഗാസ്പദമായി വരുന്നുള്ളു. എങ്കിലും സിനിമേതര ഗാനങ്ങൾ (കൂടുതലും ഭക്തിഗാനങ്ങൾ) ഇപ്പോഴും രാഗങ്ങളെ അടിതസ്ഥാനപ്പെടുത്തി ചിട്ടപ്പെടുന്നുണ്ട്.
ചോദ്യമിതാണ്
താഴെ കാണുന്ന ഗായികമാരിൽ എല്ലാവരും അവരുടെതായ രീതിയിൽ മലയാള ഗാനശാഖയ്ക്ക് അമൂല്യമായ ഗാനങ്ങൾ സംഭാവന ചെയ്തവരാണ്. എങ്കിലും ഇതിൽ ഒരാൾ വേറിട്ട് നിൽക്കുന്നു. ആരാണത്? എന്ത് കൊണ്ട്? ഈ ചോദ്യങ്ങളുടെ ഉത്തരം നിങ്ങൾക്ക് പല വിധവും വ്യാഖ്യാനിക്കാം.
ഉത്തരം MSI സൈറ്റിലുണ്ട്. ക്ലൂ മുകളിലും . ഈ ഗായികമാരുടെ വിവരങ്ങൾ നോക്കിയാൽ വളരെ എളുപ്പത്തിൽ ശരിയായ വിവരങ്ങൾ അറിയാം.