MSI യെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ
കഴിഞ്ഞ രണ്ടു ദശകങ്ങളായി മലയാളചലച്ചിത്ര വിവരസഞ്ചയ, വിവരസമ്പാദന, വിവരവിതരണ രംഗങ്ങളിലെ മുൻനിര സൈറ്റായി എം എസ് ഐയെ നിലനിർത്തുന്ന എല്ലാ സുമനസ്സുകൾക്കും ഞങ്ങൾ എം എസ് ഐ പിന്നണിപ്രവർത്തകരുടെ അകമഴിഞ്ഞ നന്ദി. പ്രതിമാസം 2 ലക്ഷത്തിലേറെ ഉപയോക്താക്കൾ എം എസ് ഐയിലെ വിവിധ വിവരങ്ങൾ തേടുന്നു, ഞങ്ങളുടെ പ്രതിമാസ ശരാശരി സന്ദർശകസംഖ്യ (Hits) ഒന്നര കോടിയിൽ അടുത്തു വരുന്നു എന്നൊക്കെയുള്ള സ്ഥിതിവിവരക്കണക്കുകൾ ഞങ്ങളെ ആഹ്ളാദിപ്പിക്കുന്നു. അതിനപ്പുറം, കൂടുതൽ ഗൗരവത്തോടെ, ഉത്തരവാദിത്വബോധത്തോടെ ഈ സൈറ്റിനെ നിലനിർത്തുവാൻ ഞങ്ങളെ ബാദ്ധ്യസ്ഥരാക്കുന്നു.
മുൻനിര search site എന്നതിനോടൊപ്പം ആധികാരകതയും കൃത്യതയും നിലനിർത്തുന്ന, വരും തലമുറകൾക്കു് ഒരു സൂചികയാകാൻ പറ്റുന്നരീതിയിലുള്ള ഒരു വിവരശേഖരസഞ്ചയമായി എം എസ് ഐയെ ഒരുക്കുക എന്ന ലക്ഷ്യം ഞങ്ങൾ മുൻനിർത്തുന്നു. ആ ഉദ്യമത്തിൽ നിങ്ങളുടെ പിന്തുണ ഞങ്ങൾ തേടുകയാണു്. എം എസ് ഐയിലെ നൂറുകണക്കിനുള്ള ഫീച്ചറുകളിൽ നിങ്ങൾ പ്രാധാന്യം നൽകുന്നവ ഏതൊക്കെയാണു് എന്നു മനസ്സിലാക്കുകയാണു് ഞങ്ങളുടെ ലക്ഷ്യം. എം എസ് ഐയിൽ ഇപ്പോൾ ഇല്ലാത്ത, പക്ഷെ ഉണ്ടായിരുന്നെങ്കിൽ എന്നു നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളും ഞങ്ങൾക്കു് അറിയണമെന്നുണ്ടു്. അതിനായി ഒരു ചെറിയ സർവ്വേ ഞങ്ങൾ നടത്തുകയാണു്. രണ്ടോ മൂന്നോ മിനിറ്റു കൊണ്ടു തീർക്കാൻ പറ്റുന്ന സർവ്വേയാണു്. പങ്കെടുക്കാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക. നിങ്ങളുടെ ഹൃദയപൂർവ്വമായ പിന്തുണ പ്രതീക്ഷിക്കട്ടെ.
പിൻകുറിപ്പ്: നിങ്ങൾക്കറിവുള്ളതു പോലെ എം എസ് ഐ ഒരു downloading site അല്ല. പകർപ്പവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഒരു വിവരവും data-യും എം എസ് ഐ സൈറ്റിലൂടെ ശേഖരിക്കുകയോ, സൂക്ഷിക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യുന്നില്ല എന്നു ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ അഡ്മിൻ ടീമുമായി ബന്ധപ്പെടാൻ [email protected] എന്ന ഇമെയിൽ ഉപയോഗിക്കാം
ഏറ്റവും പ്രിയപ്പെട്ട ഒരു ഫീച്ചർ ഏതാണ്?