ഹൃദയം
ഒരു സിനിമയോ ഗാനമോ നല്ലതെന്നോ അല്ലെന്നോ നിശ്ചയിക്കുന്നത് പ്രേക്ഷകരുടെയും കാണികളുടെയും സ്വന്തമായ അഭിപ്രായമാണ്. ഒരു സിനിമ ഒരാൾക്കിഷ്ട്ടപ്പെട്ടാൽ മറ്റൊരാൾക്ക് ഇഷ്ടപ്പെടണം എന്നില്ല. ഇതാരുടെയും തെറ്റല്ല. നല്ലതോ അല്ലയോ എന്ന ചോദ്യത്തിന് ശരിക്കും ഒരു പ്രസക്തിയുമില്ല. നമുക്കിഷ്ടപ്പെട്ടില്ലെങ്കിലും ആദരവോട് കൂടി ആ കലാസൃഷ്ടിയുടെ പിന്നിലും മുന്നിലുമുള്ളവരോട് പെരുമാറുക എന്നതാണ് ശരിയായ മനുഷ്യത്വവും മര്യാദയും.
അടുത്തിടെ ഇറങ്ങിയ ഹൃദയം ഇതിനകം ലക്ഷക്കണക്കിന് ആളുകൾ തീയറ്ററുകളിലും ഓ ടി ടി പ്ലാറ്റുഫോമുകൾ വഴിയും കണ്ടു കഴിഞ്ഞു. ഇതേ കുറിച്ച് 99% റിവ്യൂസ് കണ്ടതും വളരെ ഗംഭീരമായിരുന്നു എന്ന് തന്നെയാണ്. എന്താണ് നിങ്ങളുടെ അഭിപ്രായം? ഞങ്ങളെ അറിയിക്കൂ.
എന്ത് കൊണ്ടാണ് ഈ അഭിപ്രായം ചോദിക്കുന്നത്?
ഐ എം ഡി ബി റേറ്റിങ് നോക്കിയാൽ കാണികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമകളിൽ ചിലത് - സന്ദേശം (9.0) , കിരീടം (8.9), തൂവാനത്തുമ്പികൾ (8.7) , നാടോടിക്കാറ്റ് (8.9 ) - ഇങ്ങനെയൊക്കെയാണ്. എങ്കിൽ ഹൃദയത്തിന്റെ റേറ്റിങ് ഇപ്പോൾ 8.6 ആണ് കാണിക്കുന്നത്. ഈ ട്രെൻഡിൽ പോയാൽ ഒരു പക്ഷെ ഹൃദയം 90 വർഷം പഴക്കമുള്ള മലയാളം സിനിമകളിൽ ഏറ്റവും നല്ല സിനിമകളിൽ ഒന്നായി പരിഗണിക്കപ്പെടേണ്ടി വരും. അത് ശരിയായിരിക്കാം , പക്ഷെ എന്താണ് നിങ്ങളുടെ അഭിപ്രായത്തിൽ ഇതിന്റെ ശരിയായ റേറ്റിംഗ്?
നമ്മുടെ അഭിപ്രായം എന്തായാലും ഹൃദയത്തിന്റെ എല്ലാ ശില്പികൾക്കും ഭാവുകങ്ങൾ !!
നിങ്ങളുടെ റേറ്റിംഗ് താഴെ രേഖപ്പെടുത്തൂ.. 1 (ഒട്ടും ഇഷ്ടപ്പെട്ടില്ല) , 5 ( ജീവിതത്തിൽ കണ്ടതിൽ വയ്ച്ചു ഏറ്റവും നല്ല മലയാള ചിത്രങ്ങൾ ഒന്ന് )