പട്ടണമാകാൻ വെമ്പൽ കൊള്ളുന്ന ഒരു ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബം. സുകു എന്ന ഗൃഹനാഥൻ,
വരുമാനത്തിൽ കവിഞ്ഞ ചിലവുകൾ ഉണ്ടാക്കുന്ന പൊങ്ങച്ചക്കാരിയായ ഭാര്യ, പതിമൂന്ന് വയസുള്ള മകൾ, എഴുവയസുള്ള മകൻ. ഇലക്ടിക്കൽ പ്ലബിംഗ് ജോലികൾ ചെയ്ത് അന്നന്നത്തെ ചിലവുകൾക്ക് വരുമാനം കണ്ടെത്തുന്ന സുകു എന്ന ഗൃഹനാഥന്റെ
മാനസിക സംഘർഷങ്ങൾ, സ്വന്തം പെഴ്സിലേക്ക് പണം നിറക്കുവാൻ ദിനംതോറും അയാൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ. കഷ്ടപ്പാടുകളിലും കൂടെ നിൽക്കുന്ന ജലീൽ, ശിവൻ എന്ന രണ്ട് സുഹൃത്തുകൾ ഒരു പരിധി വരെ അയാളെ സഹായിക്കുന്നു. സ്വന്തം കൂടെവിറപ്പിനെ പോലെ കൂടെ കൊണ്ടു നടന്ന അന്യസംസ്ഥാന തൊഴിലാളിയായ ഗണേശനെ മനസിലാക്കാതെ പോയതിൽ സുകുവിന് ഒത്തിരി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. അപ്രതീക്ഷിതമായി അയാളിലേക്ക് വന്നുചേർന്ന അസുഖവും സുകുവിനെ തളർത്തുന്നു.
ഭർത്താവിന്റെ കഷ്ടതകളോ സാഹചര്യങ്ങളൊ തിരിച്ചറിയാതെ അയാളുടെ പെഴ്സിനുള്ളിലെ പണത്തെ മാത്രം കണ്ടു ജീവിക്കുന്ന മഞ്ജു എന്ന ഒരു വീട്ടമ്മയുടെ
തിരിച്ചറിവുകൂടിയാണ് "ഒന്നുമറിയാതെ"