പക്ഷേ മപ്പർഹിക്കാത്ത തെറ്റുകുറ്റങ്ങളിൽ അകപ്പെട്ട് ജീവിതത്തിനു ഒരുത്തരവാദിത്വവും കല്പിക്കാതെ സുഖലോലുപനായി മോഹൻ കഴിഞ്ഞു വരികയാണ്.എസ്റ്റേറ്റിന്റെയും മറ്റു വ്യവസായങ്ങളുടെയും പ്രവർത്തനഗ്ങൾ പോലും നിലച്ചു പോകുന്ന ലക്ഷണമായി.കുഞ്ചുനായരും മിനിയും വേദനിച്ചു.അവരുടെ നിർബന്ധപ്രകാരം മോഹനന്റെ ഉറ്റമിത്രമായ രവിയെ മോഹൻ എസ്റ്റേറ്റിന്റെയും മറ്റും ചുമതലയേല്പ്പിച്ചു.രവിയുടെ ഭരണശേഷിയിൽ എസ്റ്റേറ്റിലെ കുബുദ്ധികൾ അസൂയാലുക്കളായി മാറി.
സഹോദരന്റെ ദുർനടപടികളറിഞ്ഞ മിനി ചില കാര്യങ്ങൾ മോഹനോട് വെട്ടിത്തുറന്നു ചോദിച്ചു.ആകസ്മികമായ ആ ചോദ്യങ്ങളുടെ മുൻപിൽ മോഹൻ ചൂളിപ്പോയി.പക്ഷേ സഹോദരിയെ സാന്ത്വനപ്പെടുത്താനുള്ള ഉപാധികൾ മോഹൻ നിരത്തി.നിഷ്കളങ്കായയ മിനി മോഹനന്റെ എല്ലാ വാചകങ്ങളും അതേ പടി വിശ്വസിച്ചു.
ശാരദ മിനിയുടെ ഒരു കൂട്ടുകാരിയാണ്.അവിവാഹിതയായ അവൾ ഗർഭിണിയായി.കോപാക്രാന്തനായ അവളുടെ അച്ഛൻ നിഷ്കരുണം അവളെ കൊല്ലാൻ തന്നെ തീരുമാനിച്ചു.പക്ഷേ മരിച്ചത് അവളുടെ അച്ഛനായിരുന്നു.
ശാരദയുടെ ദയനീയസ്ഥിതി കുഞ്ചുനായരും മിനിയും മോഹനനെ അറിയിച്ചു.ശാരദയുടെ ഗർഭത്തിനു ഉത്തരവാദി ആരാണെന്ന് മോഹനനു അറിയാം.പക്ഷേ മൗനമായി അയാളുടെ മനസ്സിൽ അതു തങ്ങി നിന്നു.
മോഹനനെക്കുറിച്ച് അപവാദങ്ങളും ആക്ഷേപങ്ങളും നാട്ടിൽ പാട്ടായി.ഉപദേശങ്ങൾ കൊണ്ടോ അനുനയങ്ങൾ കൊണ്ടോ സഹോദരൻ നല്ലവനായിത്തീരുകയില്ല എന്ന് മിനി മനസ്സിലാക്കി.
മിനിയ്ക്ക് അസുഖമായി.പരിഭ്രാന്തനായ മോഹനൻ ഡോക്ടറെ വിളിപ്പിച്ചു.മിനി ഗർഭിണിയാണെന്ന് ഡോക്ടർ വിധിയെഴുതി.മോഹനൻ കോപാക്രാന്തനായി മിനിയെ ഉപദ്രവിക്കാൻ നിശ്ചയിച്ചു.വേലക്കാരനെങ്കിലും ആ വീട്ടിലെ സ്വാധീനതയുള്ള കുഞ്ചുനായരുടെ പരുഷസ്വരം അവിടെ ഉയർന്നു.മോഹൻ രവിയെ സമീപിച്ചു.മിനിയെ രവിക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുവാനുള്ള മോഹന്റെ ആഗ്രഹം അറിയിച്ചു.മിനി എങ്ങനെ ഗർഭിണിയായെന്നറിയാവുന്ന രവിയും മോഹനനും തമ്മിൽ വാഗ്വാദമായി.അവശനും വിവശനുമായ മോഹൻ വീട്ടിലേക്ക് ഓടി.ആകപ്പാടെ അവിടെ മൂകത. മിനിയുടെ ഗർഭത്തിനുത്തരവാദി ആരാണ് ? ശാരദയെ ആരെങ്കിലും വിവാഹം കഴിക്കുമോ ?ശേഷം കാഴ്ചയിൽ..