എക്സൽ പ്രോഡക്ഷൻസിനു വേണ്ടി തോപ്പിൽ ഭാസി കഥയും സംഭാഷണവും രചിച്ച കാട്ടുതുളസി ശ്രീ.കുഞ്ചാക്കോയാണ് നിർമ്മിച്ചത്. ഉദയാ സ്റ്റുഡിയോയിൽ വെച്ച് ചിത്രീകരിച്ച ഈ ചിത്രം എം കൃഷ്ണൻ നായർ സംവിധാനം ചെയ്തു. വയലാർ രാമവർമ്മ എഴുതിയ എട്ടു ഗാനങ്ങൾക്ക് ബാബുരാജ് ഈണം പകർന്നു.പാട്ടുകൾ യേശുദാസ് , പി ബി ശ്രീനിവാസൻ,സി ഒ ആന്റോ ,പി സുശീല ,എസ് ജാനകി, എൽ ആർ ഈശ്വരി, ജിക്കി എന്നിവർ പാടി.എക്സൽ പ്രൊഡക്ഷൻസ് വിതരണാവകാശിയായുള്ള ഈ ചിത്രത്തിൽ സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ , എസ് പി പിള്ള ,ബഹദൂർ ,അടൂർ ഭാസി ,മണവാളൻ ജോസഫ് ,ചിന്നപ്പൻ ,എം എസ് നമ്പൂതിരി ,ഗോപിനാഥ് ,ജോളി ,ഉഷാകുമാരി ,ശാരദ ,അടൂർ പങ്കജം ,പങ്കജവല്ലി എന്നിവർ അഭിനയിച്ചു.9.7.1965 ൽ കാട്ടുതുളസി വിവിധ പ്രദർശന ശാലകളിലെത്തി.
എഴുതിയത് : ജിജാ സുബ്രഹ്മണ്യൻ
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍