ദരിദ്രയായ നീലി പ്രസവത്തെ തുടന്നു മരിക്കുന്നു. അവളുടെ അനാഥനായ മകനെ അറക്കല്‍ തങ്ങള്‍ എടുത്ത് വളര്‍ത്തുന്നു. എന്നാല്‍ തങ്ങളുടെ ഭാര്യക്ക് അവനോടുള്ള അനിഷ്ടം തിരിച്ചറിയുന്ന അയാള്‍ അവനെ വളര്‍ത്താന്‍ തന്റെ വേലക്കാരിയെ ഏല്‍പ്പിക്കുന്നു.
തങ്ങള്‍ക്കും അവന്റെ പ്രായത്തിലുള്ള മകളുണ്ട്, പൂക്കുഞ്ഞി. അവള് നങ്ങ്യാര്‍ കൂത്ത് പഠിക്കുകയും അടുത്തുള്ള അമ്പലത്തില്‍ കൂത്ത് അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അപ്പോഴാണ് ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നു രാജ്യമെങ്ങും ലഹളകള്‍ ഉണ്ടാവുന്നത്. കൂത്ത് നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്ന ഉത്സവകമ്മിറ്റിയില്‍ അതിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടാകുന്നു. എന്നാല്‍ അതെല്ലാം അതിജീവിച്ചു പൂക്കുഞ്ഞി കൂത്ത് അവതരിപ്പിക്കുന്നു. പക്ഷെ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി എം.പി.സുകുമാരന്‍ നായര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് രാമാനം. ഛായാഗ്രഹണം കെ.ജി.ജയന്, പശ്ചാത്തലസംഗീതം ഷഹബാസ് അമൻ, എഡിറ്റിംഗ് ബി.അജിത് കുമാര്‍.
ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, മഞ്ജു പിള്ള, അനൂപ് ചന്ദ്രന്, മാര്‍ഗി സതി, ജയകൃഷ്ണന്, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, മാമുക്കോയ, മാസ്റ്റര്‍ ദേവനാരായണന്, കൊച്ചു പ്രേമന് തുടങ്ങിയവരാണ് അഭിനേതാക്കള്‍.