Pathaam Nilayile Theevandi (2009)
ജോലിക്കിടെ മദ്യപിച്ചതിനെ തുടര്‍ന്ന് പിരിച്ചു വിടപ്പെട്ട റെയില്‍വേ ഗാങ്ങ്മാന്‍ ശങ്കരന് തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് സ്വന്തമായി കാരണം ഉണ്ടായിരുന്നു.ട്രെയിനിന്റെ ശബ്ദം അയാള്‍ക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നു.
അതില്‍ നിന്നുള്ള രക്ഷയായിരുന്നു മദ്യം. ഇപ്പോള്‍ സ്കീസോഫ്രീനിയ ബാധിതനായി മനോരോഗ ആശുപത്രിയില്‍ എല്ലാവരാലും അവഗണിക്കപ്പെട്ടു കിടക്കുകയാണ് അയാള്‍. മകന് രാമുവിന് അയാള്‍ നിരന്തരം കത്തുകള്‍ അയക്കും. പതിനഞ്ചു വര്‍ഷം കത്ത് എഴുതിയിട്ടും മറുപടി ഒന്നും ലഭിക്കുന്നില്ല. ശങ്കരന്റെ അവസാനത്തെ കത്ത് എന്‍ജിനിയര്‍ ആയ രാമുവിനെ തേടിയെത്തുന്നു അതോടെ അയാളും അച്ഛനെപ്പോലെ ട്രെയിനിന്റെ അസഹ്യമായ ഇരമ്പം കേള്‍ക്കാന്‍ തുടങ്ങുന്നു.
ജോഷി മാത്യു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ജോസ് തോമസ്, രചന ഡെന്നീസ് ജോസഫ് .
ഇന്നസെന്റ് , ജയസൂര്യ, മീരാനന്ദന്, അനൂപ് മേനോന് തുടങ്ങിയവരാണ് അഭിനേതാക്കള്‍. |
This page was generated on March 23, 2025, 7:19 pm IST |  |