ബംഗാളി കഥാകാരന് സുനില്‍ ഗംഗോപാധ്യായയുടെ ‘ഹീരക് ദീപ്തി’എന്ന കഥയെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണു് ‘ഒരേ കടല്‍’. നാല്പത്തിയഞ്ചാമതു് മേളകര്‍ത്താരാഗമായ ശുഭപന്തുവരാളിയുടെ ഒരു ഭാവത്തിന്റെ തന്നെ വിവിധ രീതികളിലുള്ള പ്രയോഗങ്ങളാണു്, ‘ഒരേ കടലി’ലെ മുഴുവൻ ഗാനങ്ങൾക്കും ഉപയോഗിച്ചിരിക്കുന്നതു് എന്ന പ്രത്യേകതയുണ്ടു് ഈ ചിത്രത്തിലെ ഗാനങ്ങൾക്കു്. 2007- ലെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ അവാർഡു് ഇതിന്റെ സംഗീതസംവിധായകൻ ശ്രീ ഔസേപ്പച്ചനു് ലഭിച്ചു. ആ വർഷത്തെ ഏറ്റവും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡിനും അർഹമായി ഈ ചിത്രം. സ്വദേശത്തും വിദേശത്തുമായി നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുവാൻ അവസരം ലഭിച്ച ഒരു ചിത്രമാണു് ഇതു്. ഇതിലെ നായികാകഥാപാത്രമായ 'ദീപ്തി' എന്ന പെണ്‍കുട്ടിയെ ഉജ്ജ്വലമായി അവതരിപ്പിച്ച മീരാജാസ്മിനു് 2007-ലെ ഏറ്റവും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ടു്.
|