കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തെ അപ്പമേസ്ത്രി എന്ന വൃദ്ധന്റെ ഓര്‍മകളിലൂടെയും സമരങ്ങളിലൂടെയും രേഖപ്പെടുത്തുകയാണ് ഈ ചിത്രം. പി കൃഷ്ണപിള്ളയും, എ കെ ജിയുമടങ്ങുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളുമായി വ്യക്തിപരമായി അടുത്ത ബന്ധമുണ്ടായിരുന്ന അപ്പമേസ്ത്രി ഇ.എം.എസ്സിന്റെ മരണ വാര്‍ത്തയുണ്ടാക്കുന്ന വേദനയില്‍ തന്റെ പഴയകാല സമര ജീവിതത്തിന്റെ ഓര്‍മകളിലേക്ക് പിന്‍വാങ്ങുന്നു. ആ മരണത്തിന്റെ വേദന അയാള്‍ അനുഭവിക്കുന്നത്ര ആഴത്തില്‍ കുടുംബത്തിലെ മറ്റാരെയും അലട്ടുന്നില്ല. പഴയ കാലത്തെ ഓര്‍ക്കുമ്പോള്‍ അയാളില്‍ സമരവീര്യം തിളക്കുന്നു. എന്നാല്‍ യാഥാര്ത്യങ്ങളുടെ വികൃതമുഖത്തെ നേരിടുമ്പോള്‍ അയാള്‍ തളര്‍ന്നു വീഴുന്നു.
ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുരളി മികച്ച നടനുള്ള ദേശീയപുരസ്കാരം നേടി.