നാട്ടുകാര്‍ അത് ആട്ടവും പാട്ടുമായി ആഘോഷിച്ചു. തനിക്കു നല്കിയ സേവനങ്ങള്‍ക്ക് പകരമായി രാജാവ് തന്റെ നായ അപ്പുവിനെ ഭൃത്യനായ കോരന് നല്കി.
കോരനും അയാളുടെ ഭാര്യയും രാജാവ് നല്കിയ ഈ സമ്മാനത്തെ പോന്നുപോലെ നോക്കി. ഒരു ദിവസം അപ്പു ആദ്യം ഒരു താറാവിനേയും പിന്നീട് ഒരു കുട്ടിയേയും കടിച്ചു. നായക്ക് പേവിഷബാധ ഉള്ളതുകൊണ്ടാണ് രാജാവ് അതിനെ കോരന് സമ്മാനിച്ചത് എന്നൊരു അഭ്യൂഹം നാട്ടുകാരുടെ ഇടയില്‍ പറക്കാന്‍ തുടങ്ങി. ഇത് പിന്നീട് ആ നാട്ടിലെ സമാധാന അന്തരീക്ഷത്തിനു കോട്ടം വരുത്താന്‍ തുടങ്ങി. തങ്ങള്‍ ഒരിക്കല്‍ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന രാജാവിനെതിരെ നാട്ടുകാര്‍ സംഘടിക്കുകയും ഒരു നേതാവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇത് ആ നാട്ടുരാജ്യത്തിന്റെ വിഭജനത്തില്‍ ആണ് എത്തി നിന്നത്.
മുരളി നായര്‍ സംവിധാനം ചെയ്ത "പട്ടിയുടെ ദിവസം" കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.