Vivaaham Swargathil (1970)
|
Producer | PIM Kasim |
Director | JD Thottan |
Main Actors | Prem Nazeer,Thikkurissi Sukumaran Nair,Sheela,Ranichandra |
Supporting Cast | TK Balachandran,Kaduvakkulam Antony,Vijayanirmala,TS Muthaiah,Prema,PS Parvathy,Adoor Bhavani |
Musician | MS Baburaj |
Lyricist | Vayalar Ramavarma |
Singers | KJ Yesudas,P Susheela,S Janaki |
Date of Release | 28/10/1970 |
Number of Songs | 4 |
|
Old Song Book
കഥാസാരം
പലചരക്കുകടയിലെ ഒരു ജോലിക്കാരന്റെ അഞ്ചു മക്കളിൽ മൂത്തവളാണു സീത.രണ്ടു രൂപാ ശമ്പളക്കാരനായ അയാൾ സാധാരണ വീട്ടിലെത്തുമ്പൊൾ ആ ചെറിയ തുക തീർന്നിരിക്കും .അമ്മയും മക്കളും കണ്ണീർ പൊഴിച്ചു കൊണ്ട് ഭാവിജീവിതത്തിന്റെ ഇരുണ്ട രൂപം ഭാവനയിൽ കണ്ടു ഭീതിയോടെ കഴിഞ്ഞു. ഈ നരകജീവിതത്തിൽ നിന്നും രക്ഷ നേടാൻ സീതയുടെ അനിയത്തി പത്മിനി കാമുകരെ തേടി.അതിനും അപ്പുറത്ത് സ്വതന്ത്രമായ ജീവിതം നശിച്ചു. ഒടുവിൽ ഒരു വേശ്യയായി – അവൾ പട്ടിണിയിൽ നിന്നു രക്ഷ നേടി.ബി എ പാസ്സായി ജോലി തേടി അലഞ്ഞു കഴിയുന്ന ഗോപി സീതയിൽ അനുരക്തനാണ്.പക്ഷേ പ്രേമിക്കുവാനും വിവാഹം കഴിക്കുവാനും തങ്ങളുടെ ദാരിദ്ര്യമോർത്തു സീതക്കു ഭയമായിരുന്നു.എങ്കിലും ജോലി കിട്ടി മറുനാട്ടിലേക്ക് പോയ ഗോപിക്കു വേണ്ടി താൻ കാത്തിരിക്കും എന്ന് അവനോട് പറഞ്ഞു.ഗോപിയുടെ ഉദ്യോഗം ഭേദപ്പെട്ടതായിരുന്നു.സഹോദരിയുടെ വിവാഹം തന്റെ വിവാഹത്തോടൊപ്പം നടത്താമെന്ന പ്രതീക്ഷയോടെ അവൻ നാട്ടിലെത്തി.സഹോദരിയുടെ വിവാഹം നടന്നു.രോഗശയ്യയിൽ കഴിയുന്ന സീതയുടെ അമ്മ സുഖം പ്രാപിക്കുന്നതു വരെ കാത്തിരിക്കുവാൻ തീരുമാനിച്ചു ഗോപിയും സീതയും പിരിഞ്ഞു.ഗോപിയുടെ മുതലാളിയുടെ മകൾ മഞ്ജുള സുന്ദരിയും സുശീലയുമാണ്.പക്ഷേ ഒരു കാലിനു മുടന്തുള്ള അവൾക്ക് വന്ന വിവാഹാലോചനകൾ എല്ലാം ആ കാരണത്താൽ മുടങ്ങി.തീയതി നിശ്ചയിക്കപ്പെട്ട അവസാനത്തെ ആലോചനയും മുടങ്ങിയപ്പോൾ നിരാശനായ പിതാവ് അഭിമാന സംരക്ഷണത്തിനു ആ ദിവസം മകളുടെ വിവാഹം ഗോപിയുമായി നടത്തുന്നതിനായി ഗോപിയുടെ മാതാവിന്റെ അനുമതി തേടി. അവർ അനുകൂലയായിരുന്നെങ്കിലും ഗോപി എതിർത്തു.അമ്മ കോപാകുലയായി മാറി.ഗോപി ഒരു മാനസിക സംഘട്ടനത്തിൽ പെട്ടു വലഞ്ഞു.വേശ്യയായിക്കഴിഞ്ഞ പത്മിനി പണവുമായി വീട്ടിലെത്തിയപ്പോൾ തന്റെ വീട്ടിലുള്ളവർ സന്തോഷത്തൊടെ അതു സ്വീകരിച്ച് ആനന്ദിക്കുന്നതു കണ്ട സീത ഇനി തനിക്കു വേണ്ടി ജീവിക്കും എന്ന് പറഞ്ഞ് ഗോപിയെ തേടി പുറപ്പെട്ടു.പക്ഷേ അവൾ കണ്ടു മുട്ടിയത് ഗോപിയുടെ മാതാവായ പാറുവമ്മയെയും മഞ്ജുളയെയുമാണ്.ഗോപി ആ വിവാഹത്തിനു സമതിച്ചിരിക്കുകയാണെന്ന് പാറുവമ്മ അവളെ ധരിപ്പിച്ചു.സീത തകർന്ന ഹൃദയവുമായി മടങ്ങി.ഗോപി വന്നു വിവരങ്ങൾ അറിഞ്ഞപ്പോൾ സീതയെ അല്ലാതെ മറ്റാരെയും താൻ ഈ ജന്മത്തിൽ വിവാഹം ചെയ്യുകയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു.ഈ സംഭാഷണം ശ്രവിച്ച മഞ്ജുള മനോവേദനയോടു കൂടിയാണെങ്കിലും തന്റെ പിതാവിനെയും ഗോപിയെയും കൂട്ടി സീതയെ തേടി പുറപ്പെട്ടു.സീതയുടെ നാട്ടിലെത്തിയ അവർ കാണുന്നത് അവളുടെ വിവാഹ സംരഭങ്ങളാണ്. വൃദ്ധനായ ഒരുവൻ അവളെ താലി കെട്ടാൻ ഒരുങ്ങി എത്തിയിരിക്കുന്നു.ഗോപി ആ വിവാഹം തടഞ്ഞു.ആ കാമുകീ കാമുകന്മാർ ആലിംഗനബദ്ധരായി.എന്നാൽ തന്റെ ഹൃദയേശ്വരന്റെ കരവലയത്തിൽ വെച്ചു തന്നെ സീതയുടെ ജീവൻ പോയിക്കഴിഞ്ഞിരുന്നു.തന്റെ ഹിതത്തിനു വിപരീതമായി വീട്ടുകാർ സംഘടിപ്പിച്ച വിവാഹത്തിൽ നിന്നും രക്ഷപ്പെട്ടു തന്റെ നീറുന്ന ജീവിത യാതനക്ക് ഒരറുതി വരുത്തുവാൻ നിരാലംബയായ സീത വിവാഹമണ്ഡപത്തിലെത്തിയത് വിഷം കഴിച്ചതിനു ശേഷമായിരുന്നു.സീതയുടെ വിവാഹം സ്വർഗ്ഗത്തിൽ വെച്ചായിരിക്കും നടക്കുക.
എഴുതിയതു് : ജിജാ സുബ്രമണ്യന്‍
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|
This page was generated on April 2, 2023, 3:53 am IST |  |