സുഹൃത്തുക്കളായ രാജനും (റോണി വിൻസന്റ് ) മോഹനും (ഗോപി) മാലിന്യങ്ങൾ പരത്തുന്ന ഒരു കമ്പനിയിലെ തൊഴിലാളികളായിരുന്നു. മുതലാളിത്തത്തിന്റെയും ചൂഷണത്തിന്റെയും മറവിൽ നടക്കുന്ന അനീതികൾ ക്കെതിരെ ശബ്ദമുയർത്താൻ രാജന് പ്രത്യേക പ്രചോദനങ്ങൾ ഒന്നും തന്നെ ആവസ്യമുണ്ടായിരുന്നില്ല . മോഹന്റെ നിർബന്ധത്തിനു വഴങ്ങി എം ബി എ പഠിച്ച് ബിസിനസ്സിൽ പ്രഗൽഭനായപ്പോൾ അതെ കമ്പനിയിൽ മാനേജരായി രാജന് ജോലി ലഭിച്ചു. രാജന് തുടർന്നുണ്ടാവുന്ന മാനസിക സംഘർഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
സ്വന്തം അസ്തിത്വം തേടിയുള്ള രാജന്റെ യാത്രയിൽ ഭാര്യ പ്രിയവദയും (അംബിക) , മോഹനും എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് ശ്രീ തോമസ് തോമസ് എഴുതിയ വിഷഭൂമികളിൽ മയങ്ങുന്നവരിൽ കൂടി രവി നമുക്ക് കാണിച്ചു തരുന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ കൊടികുത്തി വാണിരുന്ന 80 കളിലെ ഭാരതത്തിൽ ഈ ചിത്രത്തിനു നല്ല പ്രസക്തിയുണ്ടായിരുന്നു. ഒരു ചരിത്രപരമായ പഠനം എന്നതിലുപരി അത് ഭാവിയിൽ കണ്ടിരിക്കാൻ പ്രയാസമാണ്