കുടുംബത്തിലെ ഓരോ തലമുറയിലും ഒരാള്‍ക്കുവീതം ഭ്രാന്തു ഉണ്ടാകുമെന്ന ഒരു വിശ്വാസം സ്കൂള്‍ അധ്യാപകനായ ബാലന്റെ തറവാട്ടിലുണ്ട്. കാമുകിയുമായി വേര്‍പിരിയേണ്ടി വരുന്നതോടെ ബാലന്റെ അമ്മാവന് മനസ്സിന്റെ സമനില തെറ്റിയിരുന്നു. ഇതോടെ വിശ്വാസവും ഭയവും ദൃഡമായി. അടുത്തത് ബാലന്റെ ഊഴമാണ്. അയാളുടെ സ്വഭാവത്തിലെ സ്വാഭാവികമായ ചെറിയ മാറ്റങ്ങള്‍ പോലും കുടുംബാംഗങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് അയാളെ ഭ്രാന്തനെന്നു മുദ്രകുത്തുന്നു. ഒടുവില്‍ അയാള്‍ വിധിക്ക് കീഴടങ്ങുന്നു. |