വേണു ഈ ആളുകളെ അന്റാമന്‍ ദ്വീപുകളില്‍ പുനരധിവസിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ്. കൊല്‍ക്കത്തയില്‍ നിന്ന് അഭയാര്‍ഥികളെ തിരഞ്ഞെടുക്കുന്നതാണ് അയാളില്‍ നിയോഗിക്കപ്പെട്ട കടമ. അവിടെ വച്ച് അയാള്‍ തന്റെ മരിച്ചു പോയ അമ്മാവന്റെ ബംഗാളിയായ ഭാര്യയെ കണ്ടു മുട്ടുന്നു. അവര്‍ ഒരു അഭയാര്‍ഥിയായി കടുത്ത ദാരിദ്രത്തില്‍ ആണ് കഴിയുന്നത്. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ ബന്ധുക്കളെ അഭയാര്‍ഥികളായി ഈ അവസ്ഥയില്‍ കണ്ടുമുട്ടുമ്പോള്‍ അയാള്‍ പലതും തിരിച്ചറിയുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ഒരു അഭയാര്‍ഥിയെ പോലെ കഴിയേണ്ടി വരുന്നത് ഒരു സ്ഥലത്ത് നിന്ന് കുടിയോഴിപ്പിക്കപ്പെട്ട് ഒരു ദ്വീപില്‍ കഴിയേണ്ടി വരുന്നതിനേക്കാള്‍ ഭയാനകമായ അവസ്ഥയാണ് എന്ന് അയാള്‍ തിരിച്ചറിയുന്നു. അഭയാര്‍ഥികളായി പോകുന്നവരുടെ വേദനകള്‍ ഇവരിലൂടെ അയാള്‍ തിരിച്ചറിയുന്നു.
ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരവും അരവിന്ദന് ഈ ചിത്രത്തിലൂടെ ലഭിച്ചു.