കഥാസാരം :
ലക്ഷ്മിയുടെ മക്കളായ വേണുവും സേതുവും ഇന്ദിരയും കൂടി ഒരു സംതൃപ്തകുടുംബം എന്ന നിലയില്‍ നാള് നീക്കിവന്നു. ഡോക്ടര്‍ രാമചന്ദ്രന്റെ മകള്‍ ലതയില്‍ തന്റെ സ്നേഹം മൂത്തവനായ വേണുവില്‍ അര്‍പ്പിച്ചിരുന്നു. ഒരിക്കല്‍ വേണുവും സേതുവും ചേര്‍ന്നു് അഭിനയിച്ച നാടകത്തില്‍ നായികയുടെ ഭാഗം എടുത്ത തങ്കം എന്ന പെണ്‍കുട്ടി നാടകത്തിലെ തന്റെ നായകനായ വേണുവിനെ ജീവിതത്തിലും നായകനാക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ വേണുവും ലതയും തമ്മിലുള്ള അനുരാഗകഥയറിഞ്ഞു് തങ്കം മൂകയായി പിന്മാറി. ലതയുടെ അച്ഛനായ ഡോക്ടറും വേണുവിന്റെ അമ്മയും തങ്ങളുടെ മക്കളുടെ രാഗവായ്പിനു് അനുമതി നല്‍കിയിരുന്നു. അപ്പോഴാണു് സേതുവിന്റെ മുഖത്തുള്ള പരു കുഷ്ഠത്തിന്റെ ലക്ഷണമാണെന്നു് ഡോക്ടര്‍ വിധിച്ചതു്. അതോടെ മനസ്സിന്റെ സമനില തെറ്റിപ്പോയ സേതു ലോകത്തെ മുഴുവന്‍ വെറുത്തു് ധിക്കാരിയേപ്പേലെ നാടുനീളേ അലഞ്ഞുതിരിഞ്ഞു.
ചിന്താര്‍മണി നാരായണന് വൈദ്യരുടെ മകളായ തങ്കം തന്റെ പ്രണയവല്ലരി പൂക്കുകയില്ലെന്നു് അറിഞ്ഞപ്പോള്‍ സ്വകാമിതാവായ വേണുവിന്റെ കുടുംബത്തെ ആപത്തില്‍നിന്നും കരയേറ്റാന്‍ വേണ്ടി സ്വയം കുരുതി കൊടുക്കുവാന്‍ തീരുമാനിച്ചു. സേതുവിന്റെ വിവാഹം ചെയ്യാമെന്ന ത്യാഗസുരഭിലമായ അവളുടെ തീരുമാനം സേതുവിനു് ജീവിക്കുവാന്‍ പുതിയ ആവേശം നല്കി. വേണുവിന്റേയും സഹോദരിയായ ഇന്ദിരയുടേയും വിവാഹത്തോടുകൂടി ആ കുടുംബത്തെ സംതൃപ്തമാവിധം പുനഃപ്രതിഷ്ഠിക്കാനും തങ്കത്തിന്റെ ത്യാഗത്തിനു് കഴിഞ്ഞു. തികഞ്ഞ മനസ്സംതൃപ്തിയോടെ സേതു പ്രാണന് വെടിഞ്ഞു.
വൈക്കം മൂര്‍ത്തി, പാര്‍ത്ഥസാരഥി എന്നിവരുടെ നൃത്തസംവിധാനം, കൊന്നനാടിന്റെ രാഗസംവിധാനം, ആര്. ജി. പിള്ളയുടെ ശബ്ദലേഖനം എന്നീ സാങ്കേതികഘടങ്ങളോടുകൂടി യു. രാജഗോപാല്‍ തന്നെ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മേല്‍നോട്ടവും നിര്‍വ്വഹിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|