താരമൂല്യത്തിൽ കത്തിനിൽക്കുമ്പോൾ പ്രേംനസീർ ഈ ചിത്രത്തിൽ വില്ലനിസം ഉള്ള കഥാപാത്രമായി അഭിനയിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു.
യേശുദാസ് സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ
ശരിയ്ക്കും ഗന്ധർവ്വസംഗീതം എന്ന വിശേഷണം അർഹിയ്ക്കുന്നു
ജോണിക്കൊരു കത്തു കിട്ടി “……… ജോണിച്ചനെ മറക്കുക – എനിക്ക് ഓർക്കാൻ കൂടി കഴിയുന്നില്ല.കല്യാണം ഉറപ്പിച്ചു കഴിഞ്ഞു.ജോണിച്ചൻ എന്നെ രക്ഷിച്ചില്ലെങ്കിൽ പിന്നെ ഈ ഭൂമിയിൽ എന്നെ കാണുമെന്ന് വിചാരിക്കണ്ട..”
സംഭവബഹുലമായ ദിവസങ്ങൾക്കു ശേഷം ജോണി സേക്രഡ് ഹാർട്ട് കോൺവന്റിൽ നിന്നും സെലീന അയച്ച മറ്റൊരു കത്ത് സ്വീകരിച്ചു…” നാലു ദിവസം കൂടെ ഞാൻ കാത്തിരിക്കും. എന്നിട്ടും ജോണിച്ചനെ കണ്ടില്ലെങ്കിൽ നമുക്ക് പരലോകത്തു വെച്ചു കാണാം”
ഞാനെങ്ങനെ ഇവിടെ വന്നു ചേർന്നുവെന്ന് നമ്മൾ തമ്മിൽ കാണുമെങ്കിൽ അപ്പോൾ പറയാം…..”
മേൽക്കാണിച്ച കത്തു ജോണിക്ക് കിട്ടിയതിനു ശേഷം നാലാം ദിവസം സായാഹ്ന പത്രങ്ങളെല്ലാം വളരെ പ്രാധാന്യം കൊടുത്ത് ഒരു വാർത്ത പ്രസിദ്ധീകരിച്ചു.ഒരു പത്രത്തിൽ ആ വാർത്തയുടെ തലക്കെട്ട് “ മൂൺ ലാൻഡ് എസ്റ്റേറ്റിൽ മൂന്ന് ആത്മഹത്യകൾ എന്നായിരുന്നു. മറ്റൊരു പത്രത്തിൽ മൂന്നു കൊലപാതകങ്ങൾ “എന്താണു സംഭവിച്ചതെന്നറിയാൻ സിനിമ കാണുക
കടപ്പാട് : പാട്ടുപുസ്തകം