Kabaneenadi chuvannappol (1976)
അടിയന്തരാവസ്ഥ കാലത്ത് ചിത്രീകരിച്ചു പ്രദര്‍ശനത്തിനു എത്തുകയും പിന്നീട് സെന്‍സര്‍ കുരുക്കില്‍ പെടുകയും ചെയ്ത ഈ ചിത്രം പുതു തലമുറ സംവിധായകരെ ഏറെ പ്രചോദിപ്പിച്ച ഒരു ചിത്രമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തില്‍ പുത്തന്‍ രാഷ്ട്രീയ സിനിമയ്ക്കു നാന്ദി കുറിച്ചു.
പോലീസിന്റെ കൈയ്യാല്‍ കൊലചെയ്യപ്പെടുന്ന തീവ്രരാഷ്ട്രീയ പ്രവര്‍ത്തകനും ഒരു യുവതിയും തമ്മിലുള്ള പ്രണയത്തെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം വികസിക്കുന്നത്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് പിന്നീട് സംവിധായകനായി പേരെടുത്ത ടി.വി.ചന്ദ്രനാണ്. കൂടാതെ ഈ ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന പവിത്രനും പിന്നീടു പ്രശസ്ത സംവിധായകനായി മാറി. പി.എ.ബക്കര്‍ ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടി.
|
This page was generated on April 24, 2024, 4:31 pm IST | |