ഒരു 16 mm ഫിലിം ഓപ്പറേറ്റര്‍ ആണ്. ഗ്രാമങ്ങളിലും ഉത്സവ പറമ്പുകളിലും പള്ളി പെരുന്നാളിനും മറ്റും സിനിമ പ്രദര്‍ശിപ്പിക്കുക എന്നതാണ് അയാളുടെ വരുമാന മാര്‍ഗം. അതിനായി വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് പവന് എന്ന അനാഥ പയ്യന് അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അവന്റെ ഭാഷ അയാള്‍ക്ക് മനസിലാകുന്നുണ്ടയിരുന്നില്ല എങ്കിലും അനാഥനായ അവനെ അയാള്‍ തന്റെ കൂടെ വീട്ടിലേക്കു കൊണ്ട് പോകുന്നു. ഇത് അയാളുടെ മനസിലെ നന്മയെ ആണ് കാണിക്കുന്നത്. മാധവന്റെ വീട്ടുകാര്‍ അവനെ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു. പതുക്കെ അവന് ആ വീട്ടിലെ ഒരംഗം പോലെയായി തീരുന്നു. പിന്നീടാണ് ഗുജറാത്ത് ഭൂകമ്പത്തില്‍ വീടും കുടുംബവും എല്ലാം നഷ്ടപ്പെട്ടവനാണ് പവന് എന്ന് അയാള്‍ക്ക് മനസിലാകുന്നത്. മാധവന് പവനെയും കൂട്ടി ഗുജറാത്തിലേക്ക് യാത്രയാകുന്നു. അവിടെ അയാള്‍ക്ക് പല പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. സമൂഹത്തിലെ ചതിക്കുഴികള്‍ അയാള്‍ അനുഭവിച്ചറിയുന്നു....
ബ്ലെസി എന്ന അനുഗ്രഹീത ചലച്ചിത്രകാരന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. മലയാള സിനിമയില്‍ ഒരു ദിശാ മാറ്റത്തിനു ഈ ചിത്രം കാരണമായി.