തമിഴിലും മലയാളത്തിലും ഇറങ്ങിയ ഒരു ചിത്രമാണ് ഇത്.
1950 ഏപ്രില്‍ 17- നാണ് ഈ ചിത്രം റിലീസ് ആയതു.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മലയാള സിനിമയിലെ പല
പ്രശസ്തരുടെയും ആദ്യത്തെ ചിത്രം എന്നതാണ്.
കൊട്ടാരക്കര ശ്രീധരന് നായരുടെ ആദ്യ ചിത്രമാണ്.
(ഇതേ കാലത്ത് ശശിധരന് എന്നാ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്)
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നാ പേരില്‍ വിഖ്യാതരായ ലളിത-പദ്മിനി-രാഗിണി
എന്നിവര്‍ രംഗത്ത് വരുന്നതും ഈ ചിത്രത്തിലൂടെ.
സംവിധായകനും നടനും ഒക്കെയായി പില്ക്കാലത്ത് ഇവിടെയുണ്ടായിരുന്ന
പ.എ.തോമസിന്റെയും ആദ്യ ചിത്രം.
എം.എൽ.വസന്തകുമാരി മലയാളത്തിലേക്ക് വരുന്നത് ഈ ചിത്രത്തിലൂടെ
ആയിരുന്നു- ‘കലാനികേതേ കേരളമാതേ‘ എന്ന ഗാനം.
പാപ്പുകുട്ടി ഭാഗവതര്‍(സെല്‍മ ജോര്‍ജ്ജിന്റെ അച്ഛൻ-കേരള സൈഗാള്‍),
പെരിയനായകി, രാധ ജയലക്ഷ്മി, ജ്ഞാനമണി
എന്നിവരുടെയും ആദ്യ ചിത്രമാണ് ഇതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ടി.എസ്.ബാലയ്യ ആയിരുന്നു നായകൻ.
നേരത്തെ പറഞ്ഞവര്‍ക്ക് പുറമേ മറ്റു അഭിനേതാക്കള്‍
ദ്വരൈരാജ്, കണ്ടിയൂര്‍ പരമേശ്വരന് കുട്ടി,കാഞ്ചന,
അമ്മിണി,രാധാമണി എന്നിവരും അഭിനയിച്ചു
പണ്ഡിത സാഹിത്യകാരന് മുന്‍ഷി പരമു പിള്ള ആണ് ചിത്രത്തിന്റെ കഥയും
സംഭാഷണവും രചിച്ചത്.