Kaliyil Alpam Karyam (1984)
|
|
Producer | S Pavamani |
Director | Sathyan Anthikkad |
Main Actors | Mohanlal,Nedumudi Venu |
Supporting Cast | Jagathy Sreekumar,Rahman,KP Ummer,Bahadoor,Kunchan,Neelima,Meena,Lizzy,Sukumari |
Musician | Raveendran |
Lyricist | Sathyan Anthikkad |
Singers | KJ Yesudas,KS Chithra,Raveendran |
Background Music | Raveendran |
Date of Release | 04/05/1984 |
Number of Songs | 4 |
|
വിനയന് ഒരു സമ്പന്ന കുടുംബത്തില്‍ ആണ് ജനിച്ചതെങ്കിലും അയാള്‍ക്ക് ധനികരുടെതായ പരിഷ്ക്രുതമെന്നു വിളിക്കുന്ന ജീവിത രീതികളോട് പൊരുത്തപ്പെട്ടു പോകുവാന്‍ കഴിയുന്നില്ല. അയാള്‍ക്ക് ഗാന്ധിയന്‍ ചിന്താഗതികളോട് ആണ് കൂടുതല്‍ ആഭിമുഖ്യം. എന്നാല്‍ വിനയന്റെ സഹോദരന് കൂടുതല്‍ സമയവും ക്ലബും പാര്‍ട്ടികളുമായും, സഹോദരി റേഡിയോ കേള്‍ക്കുന്നതിലും ആണ് ചിലവഴിക്കുന്നത്, മാതാപിതാക്കളാകട്ടെ അവരുടെതായ ലോകത്തും ആണ്. വിനയന്റെ ഗാന്ധിയന്‍ ജീവിതരീതി അയാളുടെ വീട്ടുകാര്‍ക്ക് സമ്പന്ന സമൂഹത്തിനു മുമ്പില്‍ നാണക്കേടുണ്ടാക്കുന്നു. അങ്ങിനെയിരിക്കെയാണ് അയാള്‍ക്ക് ദൂരെ ഒരു ഗ്രാമത്തില്‍ "ഗ്രാമസേവകന്" എന്ന ജോലി ലഭിക്കുന്നത്. ശമ്പളം വളരെ കുറവാണെങ്കിലും വീട്ടിലെ അന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ അയാള്‍ വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ആ ജോലിക്ക് പോകുവാന്‍ തീരുമാനിക്കുന്നു. കൂടാതെ ഗാന്ധിയനായ അയാള്‍ വിശ്വസിക്കുന്നത് "ഇന്ത്യയുടെ ആത്മാവ് നിലനില്‍ക്കുന്നത് ഗ്രാമങ്ങളില്‍ ആണ്" എന്നുമാണ്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെ ജോലിക്കെത്തുന്ന വിനയന് ആ ഗ്രാമത്തില്‍ വച്ച് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. തന്റെ ജീവിതശൈലിയോടു പൊരുത്തപ്പെടും എന്ന് കരുതി അയാള്‍ ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു, പക്ഷെ ആ പെണ്‍കുട്ടിക്ക് നഗരത്തില്‍ ജീവിക്കുവാനും ആ ജീവിതരീതികളോടും ആയിരുന്നു താത്പര്യം. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ആരംഭിക്കുന്നു....
സമ്പന്ന സമൂഹത്തിന്റെ പരിഷ്ക്കാരങ്ങളെയും പൊങ്ങച്ചങ്ങളെയും കണക്കറ്റു പരിഹസിച്ച ഈ ചിത്രം, എന്നോ നമ്മില്‍ നിന്നെല്ലാം അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയുടെ വിശുദ്ധിയെ, അവിടുത്തെ ജനങ്ങളുടെ നിസ്വാര്‍ത്ഥ സ്നേഹത്തെ നമുക്ക് മുന്നില്‍ വരച്ചു കാട്ടുന്നു.......
|
This page was generated on March 21, 2023, 12:42 am IST |  |