മലയാളത്തിലെ ചലച്ചിത്രഗാനങ്ങളില്‍ ആദ്യത്തെ ഗസല്‍!
വിദ്യാര്‍ത്ഥിയായ കാലത്ത്, ഒരു ആരാധകനായി ബഷീറിനെ കാണാന്‍ ബേപ്പൂര്‍-ലെ വൈലാലില്‍ വീട്ടില്‍ പോയിരുന്നു. ഹിമാലയം നേരിട്ടു കണ്ടാലും തോന്നാത്ത അത്ഭുതത്തോടെ എന്റെ ആരാധനാ പുരുഷനെ കണ്ടു.
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരിയ്ക്കല്‍ കൂടി അദ്ദേഹത്തെ കണ്ടു. അന്ന് എന്റെ കൂടെ അദ്ദേഹവുമായി അടുപ്പമുള്ള ഒരെഴുത്തുകാരന് കൂടിയുള്ളത് കൊണ്ട് കൂടുതല്‍ ഹൃദ്യമായ അനുഭവമായിരുന്നു.
രാത്രി ഭക്ഷണം കഴിച്ചിട്ടു പോയാല്‍ മതിയെന്ന് ബഷീര്‍ നിര്‍ബന്ധിച്ചു. അന്ന് ബഷീറിന്റെ കൂടെയിരുന്നു കഞ്ഞി കുടിച്ചു. എല്ലാം കൊണ്ടുവന്നതും വിളമ്പിയതും ബഷീര്‍ തന്നെയായിരുന്നു.
പ്രണയത്തെ കുറിച്ച് കുറെ ബഷീര്‍ കമെന്റ്സ് കേള്‍ക്കാനിടയായ വില മതിയ്ക്കാന്‍ കഴിയാത്ത ആ ദിവസം, ബാല്യകാലസഖിയിലെ കഥാസന്ദര്‍ഭങ്ങള്‍ ഓര്‍ത്തുപോയി.
കഥാസാരം
സുഹ്റയും മജീദും കൂട്ടുകാരാണ്. അന്യോന്യം കലഹിക്കും നിമിഷം കൊണ്ട് രമ്യതയിലെത്തും. മജീദ് അവളെ പേടിപ്പിക്കും അവള് അവനെ മാന്തും.സുഹ്റയുടെ കണ്ണുനീര് കണ്ടാല്‍ മജീദിന്റെ ഹൃദയമലിഞ്ഞുപോകും. സുഹ്റയുടെ കാതുകുത്തും മജീദിന്റെ മാര്ക്കഅവും ഇരുവര്ക്കുംപ വേദന ഉളവാക്കിയ സംഭവങ്ങളായിരുന്നു.
സുഹ്റയും മജീദും ജയിച്ചു. മജീദ് തുടര്‍ന്ന് പഠിക്കാന്‍ പട്ടണത്തിലേക്കു പോയി. പിതാവിന്റെ മരണം മൂലം ഉന്നത വിദ്യാഭ്യാസം ചെയ്യണമെന്ന സുഹ്റയുടെ ആശ നിറവേറിയില്ല.
കാലം കടന്നു പോയി. രണ്ടു കൂട്ടുകാരും വളര്‍ന്നും. പൊടിമീശക്കാരനായ മജീദിന് സുഖമില്ലാതെ കിടന്നപ്പോള്‍ സുന്ദരിയായ സുഹ്റ ശുശ്രൂഷിക്കാന്‍ വന്നു. ഒരു ദിവസം അവന് അവളെ ചുംബിച്ചു. ഒരിക്കലല്ല വീണ്ടും വീണ്ടും ചുംബിച്ചു. അന്നവന് ഉറങ്ങുവാന്‍ കഴിഞ്ഞില്ല. ജീവിതത്തിലെ വരാന്‍ പോകുന്ന നാളുകളെപ്പറ്റി അവന് ചിന്തിച്ചു.
നോയമ്പുകാലത്തൊരു ദിവസം പാടത്ത് വരാന്‍ ബാപ്പ മജീദിനോട് പറഞ്ഞു. അവന് അനുസരിച്ചില്ല. കോപാകുലനായ അയാള്‍ അവനെ അടിച്ചുപുറത്താക്കി. രോഷം സഹിക്കാനാവാതെ സുഹ്റയോട് യാത്ര പോലും പറയാതെ മജീദ് ഒരു ഭ്രാന്തനെപ്പോലെ നാടും വീടും വിട്ടുപോയി.ഏഴുകൊല്ലം അവന് പട്ടണങ്ങളിലൂടെ അലഞ്ഞു നടന്നു. ഇതിനിടയില്‍ അവന്റെ ബാപ്പ സ്വത്തും വീടും നഷ്ടപ്പെട്ടു അവശനായി. അവന്റെ ബാല്യകാലസഖി ഒരു കശാപ്പുകാരന്റെ ഭാര്യയുമായി.
മജീദ് നാട്ടിലെത്തി. അയാളൊരു പണക്കാരനാണെന്ന് നാട്ടുകാര്‍ ധരിച്ചെങ്കിലും അവന്റെ കൈവശം പത്തു രൂപായേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ സുഹ്റയെ കണ്ടു. കവിളൊട്ടി എല്ലുകള്‍ തെളിഞ്ഞ് ഉന്മേഷം നശിച്ചു യൌവ്വനവും ലാവണ്യവും ചോര്‍ന്നു പോയ അവളുടെ രൂപം അവനെ വേദനിപ്പിച്ചു. ഭാര്യയും കുട്ടികളുമുണ്ടായിരുന്ന ഒരു കശാപ്പുകാരന് തന്നെ ദയകൂടാതെ പിടിച്ചു കൊടുത്ത കഥ അവള് കണ്ണീരോടെ അവനോടു പറഞ്ഞു. മജീദിനെ ഒരിക്കല്ക്കൂ ടി കാണുവാനുള്ള ആഗ്രഹം കൊണ്ടാണവള്‍ ജീവിതം അവസാനിപ്പിക്കാഞ്ഞതെന്നറിയിച്ചു. ഓഹരി വാങ്ങിക്കൊണ്ടു വരാനായി അവളുടെ ഭര്ത്താ വ് പറഞ്ഞു വിട്ടിരുന്നതാണവളെ. എല്ലാം നശിപ്പിക്കുന്ന അയാളുടെ വീട്ടിലേക്കു അവള് പിന്നെ പോയില്ല. അവള് എപ്പോഴും മജീദിന്റെ വീട്ടിലായിരുന്നു. ആ അടുപ്പം അപവാദത്തിനു ആളിക്കത്തുവാന്‍ ഇടം നല്കിറ. മജീദ് അതൊന്നും വകവച്ചില്ല.അയാള്‍ സുഹ്റയെ വിവാഹം ചെയ്യുവാന്‍ തീരുമാനിച്ചു.
പക്ഷെ അതിനുമുന്‍പ് തന്റെ രണ്ടു സഹോദരിമാരെ വിവാഹം ചെയ്തയക്കണം. അതിനു പണം സമ്പാദിക്കുവാന്‍ അയാള്‍ വീണ്ടും നാടുവിട്ടു.
ആയിരത്തഞ്ഞൂറു മൈലുകള്ക്ക പ്പുറത്തുള്ള ഒരു നഗരത്തില്‍ ജോലി കിട്ടിയ മജീദ് വീട്ടിലേക്കു നൂറു രൂപാ വീതം അയച്ചുവന്നു. പക്ഷെ അപകടത്തില്പ്പെമട്ടു മജീദിന്റെ ഒരു കാല് നഷ്ടപ്പെട്ടു. ഊന്നുവടിയുടെ സഹായത്തോടെ അവന് വീണ്ടും ജോലി തേടിയലഞ്ഞു. ഹോട്ടല്‍ ബോയിയായി പണി ചെയ്തു അഞ്ചു രൂപാ വീട്ടിലേക്കു അപ്പോഴും അയാള്‍ അയച്ചു. സുഹ്രക്ക് തീരെ സുഖമില്ലെന്നും അവള് രോഗശയ്യയിലാണെന്നും അവന്റെ ഉമ്മ അറിയിച്ചു. തന്റെ ബാല്യകാലസഖിയുടെ സമീപം പാഞ്ഞെത്തുവാന്‍ അവന്റെ ഹൃദയം കൊതിച്ചു. പക്ഷെ നിര്ദ്ധാനനായ മജീദിന് മോഹങ്ങള്‍ മനസ്സിലൊതുക്കാനേ കഴിഞ്ഞൊള്ളൂ. അല്പ ദിവസത്തിനകം ഉദ്യോഗക്കയറ്റം കിട്ടി പണമുണ്ടാക്കി നാട്ടിലേക്ക് തിരിക്കുവാനൊരുങ്ങിയ മജീദിന് മറ്റൊരു സന്ദേശം ലഭിച്ചു. ക്ഷയരോഗം മൂര്ച്ഛി ച്ച് തന്റെ സുഹ്റ മരിച്ചു പോയി എന്നായിരുന്നു വാര്‍ത്ത .മോഹന സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയിലേക്ക് നോക്കി മജീദ് മൂകനായി നിന്നുപോയി.
എഴുതിയത് : ജേക്കബ് ജോണ്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍