എന്‍. ടി. രാമറാവു, സുബ്ബറാവു, മുക്കമാല, നാഗേശ്വരറാവു, അജ്ഞലീദേവി, പ്രമീല മുതലായവരഭിനയിച്ച നാട്യതാരയുടെ കഥ ഇതാണു്.
കഥാസാരം :
യുവരാജാവായ ചിരംജീവിക്കു് പട്ടം ചൂടുന്നതിനുള്ള ആഘോഷങ്ങള്‍ രാജ്യമെങ്ങും നടക്കുന്ന ദിവസം.
തന്റെ മകളായി ലളിതയെ യുവരാജ്ഞിയാക്കി അഭിഷേകം ചെയ്തു് രാജാധികാരം കയ്യടക്കുവാന്‍ മന്ത്രി നടത്തിയ ഗുഢാലോചന രാജാവു് തകര്‍ത്തു. എങ്കിലും മഹാമന്സക്കനായ അദ്ദേഹം മന്ത്രിക്കു് മാപ്പുകൊടുത്തു.
ദുഷ്ടനും വഞ്ചകനുമായ സേനാധിപതി നാഗൂലവുമായി കൂടിയാലോചന നടത്തി സിംഹാസനം കരസ്ഥമാക്കുവാന്‍ മന്ത്രി ശ്രമമാരംഭിച്ചു.
മഹാരാജാവു് യുവരാജാവായ ചിരംജീവിയുമൊത്തു് ക്ഷേത്രദര്‍ശനത്തിനു് പോയ അവസരത്തില്‍ മന്ത്രിയുടെ ആള്ക്കാര് അവരെ വളഞ്ഞു. വീരണ്ണ എന്ന രാജഭക്തന് ചിരംജീവിയെ കുതിരപ്പുറത്തു് കയറ്റി കാട്ടിലുള്ള കമാരസ്വാമി ക്ഷേത്രത്തില്‍ ഒളിപ്പിച്ചിരുത്തിയശേഷം രാജാവിനെ രക്ഷിക്കാനായി ഓടിയെത്തി. ക്ഷേത്രത്തില്‍ ഒരു പുറ്റിനുള്ളില്‍ ഇരുന്ന സര്‍പ്പം ചിരംജീവിയെ ദംശിച്ചു. കുമാരന് തളര്‍ന്നു വീണു.
ക്ഷേത്രത്തില്‍ പൂജയ്ക്കു വന്ന സംഘത്തലവനായ ജോഗുലുവും ഭാര്യ കോണമ്മാവും കൂടി ചിരംജീവിയെ എടുത്തുകൊണ്ടുപോയി. നാഗേന്ദ്രപൂജ നടത്തിയ ഫലമായി കുമാരനെ കടിച്ച പാമ്പു് തന്നെ വന്നു് വിഷം കൊത്തിയിറക്കി. ചിരംജീവി രക്ഷപെട്ടു. സന്താനങ്ങളില്ലാതിരുന്ന ജോഗുലുവും കോണമ്മയം കൂടി ചിരംജീവിയെ കണ്ണയ്യ എന്ന പേരില്‍ വളര്‍ത്തി.
മന്ത്രിയാല്‍ കാരാഗൃഹത്തിലാക്കപ്പെട്ട മഹാരാജാവു് പുത്രവിരഹത്താല്‍ ദുഃഖിതനായി കഴിഞ്ഞു. മഹാരാജാവു് മരിച്ചുപോയതായി മന്ത്രി ജനങ്ങലെ ധരിപ്പിച്ചു. നാഗുലുവിന്റെ സഹായത്തോടുകൂടി മന്ത്രി രാജാവായി തീര്‍ന്നു.
രാജാവിനെ തേടി ഓടിയെത്തിയ വീരണ്ണ വിവരങ്ങളറിഞ്ഞു അദ്ദേഹത്തെ രക്ഷിക്കുവാനായി യാത്ര ചോദിച്ചു് കൊട്ടാരത്തില്‍ കടന്നുകൂടി. പക്ഷെ അവിടെ വച്ചു് അയാള്‍ ബന്ധനത്തിലായി. രാജാവിനോടൊപ്പം വീരണ്ണയും കരാഗൃഹത്തിലായി.
ജോഗുലു കണ്ണയ്യനെ അഭ്യാസമുറകളും പഠിപ്പിച്ചു. അവനെ ഒരു വീരയോദ്ധാവാക്കി.
മാതാവു് മരണമടഞ്ഞ താര നൃത്തം ചെയ്തും പാട്ടുപാടിയും അന്യരുടെ മുതല്‍ മോഷ്ടിച്ചും കാലയാപനം ചെയ്തുപോന്നു.
ഭാര്യയുടേയും താരയുടേയും വിവരങ്ങളറിയാതെ വിഷമിച്ച വീരണ്ണ കാരാഗൃഹത്തില്‍ വച്ചു് മരണമടഞ്ഞു. രാജാവാകട്ടെ വീരണ്ണയുടെ മൃതശരീരം തന്റെ കിടക്കയില്‍ കിടത്തി. വീരണ്ണയുടെ വേഷമണിഞ്ഞു അദ്ദേഹം അയാളുടെ കിടക്കയില്‍ കിടന്നു. മൃതശരീരം കടലില്‍ എറിയാന്‍ നിയുക്തരായ തടവുകാവല്ക്കാര് രാജാവിനെ എടുത്തുകൊണ്ടുപോയി. കടലില്‍ നിന്നും നീന്തി കരയ്ക്കെത്തിയ രാജാവു് താരയെ തേടിപ്പിടിച്ചു. അവളുടെ അപേക്ഷ പകാരം രാജാവും താരയുടെ കുടിലില്താമസമാക്കി.
രാജകീയപട്ടമഹിഷികല് മാത്രം അണിയാറുള്ള രത്നഹാരം ലളിതയുടെ ജന്മദിനാഘോഷവേളയില് മന്ത്രി അവള്‍ക്കു് സമ്മാനിച്ചു. ആടിയും പാടിയും ലളിതയുടെ ഹൃദയം കവര്‍ന്ന താര രത്നഹാരവും അപഹരിച്ചു് അവിടെ നിന്നും കടന്നുകളഞ്ഞു.
കളവുപോയ രത്നഹാരം കണ്ടുപിടിച്ചു കൊടുക്കുന്നവര്‍ക്കു് തക്ക പ്രതിഫലം കൊടുക്കുന്നതാണെന്നുള്ള രാജകീയ വിളംബരത്തെ ആസ്പദമാക്കി കണ്ണയ്യ തന്റെ സ്നേഹിനായ അണ്ണയ്യായുമൊത്തു് അരമനയില്‍ ഗൂഢമായി പ്രവേശിച്ചു. പ്രഥമദൃഷ്ടിയില്‍ തന്നെ ലളിതയ്ക്കു് കണ്ണയ്യയില് പ്രേമം ഉദിച്ചു.
കളവുപോയ ഹാരം താരയുടെ കയ്യിലാണെന്നു് മണത്തറിഞ്ഞ അവളെ പിന്തുടര്ന്നു. താരയാകട്ടെ ആ ഹാരം ഒരു വൃക്ഷച്ചോട്ടില്‍ ഒളിച്ചു വച്ചു. ഈ വസ്തുത ഗ്രഹിച്ച കണ്ണയ്യ ആ അമൂല്യഹാരം കൈവശപ്പെടുത്തി അരമനയിലെത്തി. താര അതിനുമുമ്പുതന്നെ അരമനയിലെത്തിക്കഴിഞ്ഞിരുന്നു.
ഇതിനകം സേനാധിപതിയായു് കഴിഞ്ഞിരുന്ന ചന്ദ്രയ്യായുടെ പക്കല്‍ കണ്ണയ്യ ഹാരം ഏല്‍പ്പിച്ചു. തന്ത്രപ്രയോഗത്താല് താര വീണ്ടും ഹാരം അപഹരിച്ചു് കടന്നുകളഞ്ഞു. തന്റെ കയ്യിലെത്തിയ ഹാരം വീണ്ടും നഷ്ടപ്പെട്ട ചന്ദ്രയ്യ കണ്ണയ്യയെയാണു് സംശയിച്ചതു്. കുപിതനായ കണ്ണയ്യ ഹാരം വീണ്ടെടുക്കുമെന്ന ശപധത്തോടെ കൊട്ടാരം വിട്ടു.
വിദഗ്ദ്ധമായ അന്വേഷണത്തിനു ശേഷം താരയില്‍ നിന്നും ഹാരം വീണ്ടെടുത്തു കണ്ണയ്യ ലളിതയെ ഏല്‍പ്പിച്ചു. അതിനു കിട്ടിയ സമ്മാനത്തുക അവന് താരക്കു് കൊടുത്തു.
വീണ്ടും അരമനയിലെത്തിയ താര മുദ്രാമോതിരം തട്ടിയെടുത്തു. താരയും കണ്ണയ്യയും ബന്ധനത്തിലാക്കപ്പെട്ടു. മുദ്രാമോതിരം കാണാതായ മന്ത്രി നാഗുലുവനെ സംശയിച്ചു.
ഒരു ദുര്‍ബല നിമിഷത്തില്‍ ലളിതയെ ചന്ദ്രയ്യയ്ക്കു് വിവാഹം കഴിച്ചുകൊടുക്കവാന് രാജാവായിത്തീര്‍ന്ന മന്ത്രി സമ്മതിച്ചു.
താരയെ ആപത്തിന്റെ മദ്ധ്യത്തിലിട്ടു് പോന്നതിനു് മുദ്രാമോതിരവുമായി തടവുചാടി എത്തിയ കണ്ണയ്യയെ രാജാവു് അധിക്ഷേപിച്ചു. അതില്‍ കുപിതനായ കണ്ണയ്യ രാജാവുമായി ഏറ്റുമുട്ടി. അദ്ദേഹത്തെ, സ്വന്തം പിതാവിനെ, തോല്പിച്ചു. അപ്പോഴാണു് കണ്ണയ്യ തന്റെ പുത്രനാണെന്നുള്ള രഹസ്യം രാജാവു് മനസ്സിലാക്കിയതു്.
താരയെ രക്ഷപെടുത്തുവാനായി അച്ഛന്റെ ആവശ്യപ്രകാരം കണ്ണയ്യ പുറപ്പെട്ടു. കൊട്ടാരത്തിലെത്തിയ കണ്ണയ്യ വീണ്ടും ബന്ധനസ്ഥനായെങ്കിലും രക്ഷപെട്ടു.
ഉഗ്രമായ പോരാട്ടങ്ങള്‍ക്കു് ശേഷം കണ്ണയ്യ മന്ത്രിയേയും സേനാധിപതിയേയും കീഴടക്കി.
താരയെ ബന്ധനവിമുക്തയാക്കി. തങ്ങളുടെ രാജാവു് മരണപ്പെട്ടിട്ടില്ലെന്നു് അറിഞ്ഞ പ്രജകള്‍ കൊട്ടാരത്തിനു ചുറ്റും തടിച്ചുകൂടി. രാജസ്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശിയായ കണ്ണയ്യ രാജാവായി വാഴിക്കപ്പെട്ടു. താരയെ കണ്ണയ്യ. ചിരംജീവി തന്റെ പട്ടമഹിഷിയാക്കി.
രാധാകൃഷ്ണ ഫിലിംസു് ലിമിറ്റടു് വിതരണം ചെയ്ത നാട്യതാര 1955 ല്‍ റിലീസായു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
|