NP Chellappan Nair
Story
മാന്നാറിനടുത്ത് ഇരമത്തൂർ നെടുങ്ങാട്ട് വീട്ടിൽ കൊല്ലവർഷം 1079 കന്നിമാസം 15 നു ജനിച്ചു.പിതാവ് നെടുങ്ങാട്ട് പരമേശ്വരപിള്ള, മാതാവ് പോരുൽ വാലേത്ത് കല്യാണിയമ്മ. ബി എ പാസ്സായ ശേഷം തിരുവിതാംകൂറിൽ അഞ്ചൽ ഡിപ്പാർട്ട്മെന്റിൽ ജോലി നോക്കി. പിന്നീട് ബി എൽ ഡിഗ്രി എടുക്കുകയും പടി പടിയായി ഉദ്യോഗക്കയറ്റം കിട്ടി ഡെപ്യൂട്ടി കളക്ടർ ആവുകയും ചെയ്തു. 1959 ൽ വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജനറൽ മാനേജരായി ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.
ചെറുകഥകൾ , നാടകങ്ങൾ , നോവലുകൾ എന്നിവയായി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നല്ല നോവലിസ്റ്റ്, നല്ല നാടകകൃത്ത് , നല്ല നടൻ എന്നീ നിലകളിൽ പ്രസിദ്ധനാണെന്നതിനു പുറമേ ഹാസ്യ സാഹിത്യ രംഗത്തും പ്രത്യേകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ശ്രീമതി കെ കമലമ്മയാണ് ഭാര്യ.ഒരു പുത്രനും രണ്ടു പുത്രിമാരുമുണ്ട്.1941 ൽ പ്രഹ്ലാദ എന്ന ചിത്രത്തിനു കഥയെഴുതി. തുടർന്ന് ചന്ദ്രിക, ചേച്ചി, ശശിധരൻ, ആത്മശാന്തി, ആറ്റം ബോംബ് എന്നിവയ്ക്കു വേണ്ടിയും കഥയെഴുതിയത് ശ്രീ ചെല്ലപ്പൻ നായരാണ്. പ്രഹ്ലാദ, ശശിധരൻ , ആറ്റം ബോംബ് എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
1972 ൽ അന്തരിച്ചു.
2021 ൽ അന്തരിച്ച ചീഫ് സെക്രെട്ടറി ശ്രീ സി പി നായർ ഐ എ എസ് അദ്ദേഹത്തിന്റെ പുത്രനാണ്. മകൾ ഇന്ദു ബി നായർ, വനിത ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍, രാധാകൃഷ്ണൻ ശ്രീമന്ദിരം
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 6
Movie |
Story |
Screenplay |
Dialog |
Year |
Director |
Chandrika |
NP Chellappan Nair |
Nagavally RS Kurup |
Nagavally RS Kurup |
1950 |
VS Raghavan |
Sasidharan |
NP Chellappan Nair |
NP Chellappan Nair |
NP Chellappan Nair |
1950 |
T Janaki Ram |
Chechi |
NP Chellappan Nair |
NP Chellappan Nair |
NP Chellappan Nair |
1950 |
T Janaki Ram |
Aathmashaanthi |
NP Chellappan Nair |
NP Chellappan Nair |
TR Pappa |
1952 |
Joseph Thaliyath |
Atom Bomb |
NP Chellappan Nair |
NP Chellappan Nair |
NP Chellappan Nair |
1964 |
P Subramaniam |
Odakkuzhal |
NP Chellappan Nair |
PN Menon |
Alleppey Sheriff |
1975 |
PN Menon |
Available Web Series : 0
Available Short Movies : 0