Lakshmi
Story
തെലുഗു നിര്‍മ്മാതാവ് ശ്രീ വൈ വരദറാവുവിനും തമിഴ് നടി കുമാരി രുക്മിണിക്കും ജനിച്ച ലക്ഷ്മിയുടെ അമ്മൂമ്മയും ( നുങ്കമ്പാക്കം ജാനകി ) പ്രസിദ്ധ നടിയായിരുന്നു.
അറുപതുകള്‍ മുതല്‍ തമിഴ് കന്നഡ സിനിമകളില്‍ അഭിനയിച്ച ലക്ഷ്മി മലയാളത്തിലെ ചട്ടക്കാരി എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യന്‍ സിനിമയില്‍ മറക്കാനാവാത്ത ഇടം പിടിച്ചത്. ആ ചിത്രം ഹിന്ദിയില്‍ ജൂലിയായും മറ്റു ഭാഷകളില്‍ പല പേരുകളാലും പുന:രവതരിപ്പിക്കപ്പെട്ടു
തമിഴിലെ 'സില നേരങ്കളില്‍ സില മനിതര്‍കള്‍' എന്ന ചിത്രത്തിന് ഉര്‍വ്വശി പട്ടം ലഭിച്ച ലക്ഷ്മി എണ്‍പതുകളുടെ പകുതിയോടെ അമ്മ റോളുകളിലേക്ക് തിരിഞ്ഞു.
മൂന്നു തവണ വിവാഹം (ഭാസ്കര്‍, മോഹന്‍ ശര്‍മ്മ, ശിവചന്ദ്രന്) ചെയ്തിട്ടുള്ള ലക്ഷ്മിക്ക് ആദ്യ വിവാഹത്തിലുണ്ടായ പുത്രിയാണ് അഭിനേത്രി കൂടിയായ ശ്രീമതി ഐശ്വര്യ . ആദ്യവിവാഹത്തിന്റെ ചില ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു.
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Kaathirunna Divasam |
Lakshmi |
PK Joseph |
Gopinath |
1983 |
PK Joseph |
Available Web Series : 0
Available Short Movies : 0