K Surendran
ജനറൽ പിക്ചേർസിന്റെ ‘കാട്ടുകുരങ്ങ്’ എന്ന ചിത്രത്തിലൂടെയാണു് ശ്രീ. സുരേന്ദ്രൻ സിനിമാരംഗത്തു വന്നതു്. ഈ ചിത്രത്തിന്റെ കഥാകൃത്തും സംഭാഷണരചയിതാവുമാണു്. ഓച്ചിറയിൽ 1920 ഒക്ടോബർ 27-നു് ജനിച്ചു. എൻജിനീയറിംഗിൽ ഡിപ്ലോമാ നേടി ഇൻഡ്യൻ കമ്പിത്തപാൽ വകുപ്പിൽ ക്ലാർക്കായി. സാഹിത്യപ്രവർത്തനത്തിനുവേണ്ടി ഈ ജോലി രാജിവെയ്ക്കുകയുണ്ടായി. സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡംഗമായിരുന്നിട്ടുണ്ടു്. ആദ്യകാലത്തു് പദ്യങ്ങളെഴുതിയിരുന്ന സുരേന്ദ്രൻ പിന്നീട് മലയാളത്തിലെ എണ്ണപ്പെട്ട നോവലിസ്റ്റുകളിലൊരാളായി ഉയർന്നു. കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ ‘മായ’ ഉൾപ്പെടെ നോവൽ, ജീവചരിത്രം, നാടകം വിഭാഗങ്ങളിലായി 25-ൽപരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടവയായുണ്ടു്. തിരുവനന്തപുരം കോട്ടൺഹിൽ സ്ക്കൂളിലെ അദ്ധ്യാപികയായിരുന്ന ശ്രീമതി. രാജമ്മയാണു് ഭാര്യ. ഇവർക്കു് മൂന്നുമക്കളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 6
Movie |
Story |
Screenplay |
Dialog |
Year |
Director |
Kaattukurangu |
K Surendran |
K Surendran |
K Surendran |
1969 |
P Bhaskaran |
Devi |
K Surendran |
KS Sethumadhavan |
K Surendran |
1972 |
KS Sethumadhavan |
Maaya |
K Surendran |
K Surendran |
K Surendran |
1972 |
Ramu Kariyat |
Etho Oru Swapnam |
K Surendran |
Sreekumaran Thampi |
Sreekumaran Thampi |
1978 |
Sreekumaran Thampi |
Sakthi |
K Surendran |
|
|
1982 U |
KS Sethumadhavan |
Manjamandaarangal |
K Surendran |
Chandrasekharan |
Chandrasekharan |
1987 |
A Chandrasekharan |
Available Short Movies : 0