Vikram
Singers
1968 ഏപ്രില്‍ 17നു് തിരുവാതിര നക്ഷത്രത്തില്‍ ജനനം. വിനോദ് ആണു് അച്ഛന്. അമ്മ രാജേശ്വരി. ഒരനിയത്തി. ഒരനുജന്‍. സേലത്തു് ചേര്ക്കാടു് ഹില്സ്റ്റേഷന് സ്ക്കൂളിലാണു് പഠിച്ചതു്. ഈ സമയത്തു് ബോക്സിംഗ്, സ്വിമ്മിംഗ്, ഹോഴ്സ്റൈഡിംഗ്, മൗണ്ടനീയറിംഗ് തുടങ്ങിയവ പഠിച്ചു. കോളേജ് വിദ്യാഭ്യാസം ലയോളയിലായിരുന്നു പൂര്‍ത്തിയാക്കിയതു്. പിന്നീടു് കമ്പ്യൂട്ടറും അഡ്വര്‍ടൈസിംഗും പഠിച്ചു.
ഈ സമയത്തു് ഗലാട്ട കുടുംബം എന്ന സീരിയലില്‍ അഭിനയിച്ചു. പിന്നെ മോഡലിംഗില്‍ ശ്രദ്ധിച്ചു.
ശ്രീധറിന്റെ തള്ളവിട്ടേല് ആണു് ആദ്യ ചിത്രം. തുടര്‍ന്നു് ധാരാളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. സൈന്യം, രജപുത്രന്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലും ക്യാപ്ടന് രാജുസംവിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥയില്‍ നായകനായും അഭിനയിച്ചു. 1996ല്‍ ബാല സംവിധാനം ചെയ്ത സേതു എന്ന ചിത്രത്തിലെ വ്യത്യസ്ത കഥാപാത്രമായി അഭിനയിച്ച വിക്രത്തിനു് ഈ ചിത്രം വഴിത്തിരിവായി. ഒറ്റ ചിത്രം കൊണ്ടുതന്നെ സൂപ്പര്‍താരമായി മാറിയ വിക്രം പിന്നെ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു. ധൂള്‍, ജെമിനി, കാശി, പിതാമഹന് തുടങ്ങി അരുള്‍ വരെ പല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു.
ഭാര്യ ഷൈലജ കണ്ണൂര്‍ സ്വദേശിയാണു്. ഒരു മകനും ഒരു മകളും ഉണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
V Dakshinamoorthy | 1 |
|
Lyricist | Songs |
Puthiyankam Murali | 1 |
|
|
|