Sankaradi
Singers
ചെറായിയിലെ ശങ്കരാടിത്തറവാട്ടില് മേമന പരമേശ്വരന്‍പിള്ളയുടെയും ജാനകി അമ്മയുടെയും മൂത്ത പുത്രനായി 1924ല്‍ ശങ്കരാടി ജനിച്ചു. ബാലന് മേനോന്, സരോജിനി, ലക്ഷ്മിക്കുട്ടി, ഇന്ദിര എന്നിവര്‍ സഹോദരങ്ങളാണു്.
സ്ക്കൂള് വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായി. ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ പോയെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. ആദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിന്നീടു് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. ബറോഡയില്‍ നിന്നും മുംബയിലെത്തിയ ശങ്കരാടി ദ ലിറ്റററി റിവ്യൂ എന്ന ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തു. പി ജെ ആന്റണിയുടെയും എസ് എല്‍ പുരത്തിന്റെയും നാടകങ്ങളില്‍ അഭിനയിച്ചു. കുഞ്ചാക്കോയുടെ കടലമ്മയാണു് ശങ്കരാടി ആദ്യം അഭിനയിച്ച സിനിമ. ഇന്ദുലേഖയില്‍ പഞ്ചുമേനോനും, ഇരുട്ടിന്റെ ആത്മാവിലെ അച്യുതന് നായരും, അസുരവിത്തിലെ അധികാരിയും ശങ്കരാടിയുടെ മികച്ച കഥാപാത്രങ്ങളാണു്.
1970ലും 1971ലും രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ശാരദയാണു് ഭാര്യ. കുട്ടികള്‍ ഇല്ല. 2001ല്‍ മരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
K Raghavan | 1 |
MB Sreenivasan | 1 |
Traditional (Folk) | 1 |
|
Lyricist | Songs |
Changampuzha | 1 |
Kavalam Narayana Panicker | 1 |
Traditional (Folk) | 1 |
|
Raga | Songs |
Ananda Bhairavi | 1 |
|
|