Lata Mangeshkar
Singers
|
Year of First Song | 1957 |
Year of Last Song | 1974 |
Number of Songs | 3 |
Movies Sung in | 3 |
Favorite Musician | C Ramachandra |
Favorite Lyricist | Rajendra Krishnan |
Popular Raga | |
Favorite Director Sung For | Shri Ramulu Naidu |
Number of Years in the Field | 18 |
1929 സെപ്തംബര്‍ 28നു് മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ചു. നടനും ശാസ്ത്രീയ സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്ക്കറിന്റെയും ശുദ്ധമതിയുടെയും മൂത്ത മകള്‍. ഹേമ എന്നായിരുന്നു പേരു്. ഹൃദ്യ എന്നാണു് അച്ഛന് വിളിച്ചിരുന്നതു്.
സ്ക്കൂളില്‍ പഠിച്ചിട്ടില്ല. അച്ഛനില്‍ നിന്നു് ലതയും മൂന്നു് അനുജത്തിമാരും സംഗീതം അഭ്യസിച്ചു. പതിനൊന്നാം വയസ്സില്‍ നാരദന്റെ വേഷത്തില്‍ അഭിനയിച്ചുകൊണ്ടു് ലത നാടകത്തിലെത്തി. 1935ല്‍ ലത അഭിനയിച്ചിരുന്ന മെല്‍വന്തര സംഗീതനാടക മണ്ഡലം അടച്ചു പൂട്ടി. 1942ല്‍ ലതയുടെ അച്ഛന് മരിച്ചു. അച്ഛന് മരിച്ചു് എട്ടാം ദിവസം ഒരു മറാത്തി സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പഹിലി മംഗളാഗൗര് എന്നായിരുന്നു ഈ ചിത്രത്തിന്റെ പേരു്. കിട്ടി ഹാസന് എന്ന ചിത്രത്തിനു വേണ്ടി ലതയുടെ ഒരു പാട്ടു് റോക്കോര്‍ഡ് ചെയ്തുവെങ്കിലും ആ ഗാനം ഉപയോഗിച്ചില്ല. പഹിലി മംഗളാ ഗൗറാണു് ലത ആദ്യം പാടിയ റിലീസായ ചിത്രം. തുടര്‍ന്നു് വിനായക റാവുവിന്റെ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. മൂന്നു സഹോദരിമാരും അമ്മയും അനുജനും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതല ലതയ്ക്കായിരുന്നു. ഗജഭൗ എന്ന ചിത്രത്തിലൂടെയാണു് ലത ആദ്യമായി ഹിന്ദിയില്‍ പാടിയതു്. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ഇതിനിടെ അമാനത് അലിഖാന്റെ കീഴില്‍ ലത സംഗീതം കൂടുതല്‍ അഭ്യസിച്ചു. ഉസ്താദ് അമാനത് ഖാന് ദേവസ്വാലേ, പണ്ഡിറ്റ് തുളസിദാസ് ശര്‍മ്മ എന്നിവര്‍ പഠിപ്പിച്ചു. 1945ല്‍ നൂര്‍ജഹാനോടൊപ്പം ലതയും അനുജത്തി ആശാ ബോസ്ലേയും അഭിനയിച്ചു. ലത രണ്ടു പേര്‍ക്കും വേണ്ടി പാടിയിട്ടുണ്ടു്.
നൗഷാദിന്റെ അന്ദാസിനു വേണ്ടി പാടിയതോടെ ലതയുടെ കാലം തുടങ്ങുകയായിരുന്നു. ബംഗാല്‍, അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവടങ്ങളിലെല്ലാം നാടന്‍ സംഗീതത്തന്റെ മാധുര്യം കൊണ്ടുവന്നതു് ലതയാണു്. ആരി ആ നിന്ദിയ, മധുമതിയിലെ ആജാരേ പര്‍ദേശി, പരഖിലെ ഓ സജ്നാ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ലത പാടിതാണു്. എട്ടു് ചിത്രങ്ങളില്‍ അഭിനയിക്കുകയും, അഞ്ചു് ചിത്രങ്ങളില്‍ സംഗീതം നല്‍കുകയും മൂന്നു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. നെല്ലു് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായി കദളി ചെങ്കദളി പാടിക്കൊണ്ടാണു് മലയാളത്തില്‍ എത്തിയതു്. ഇരുപതു് ഭാഷകളിലായി അനേകം ഗാനങ്ങള്‍ പാടിയിട്ടുണ്ടു്.
1969ല്‍ പത്മഭൂഷണും 1999ല്‍ പത്മവിഭൂഷണും ലഭിച്ചു. സ്ക്കൂളില്‍ പോയിട്ടില്ലാത്ത ലതയ്ക്കു് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ആറു സര്‍വ്വകലാശാലകളില്‍ ഡോക്ടറേറ്റ് നല്കിയിട്ടുണ്ടു്. ഭാരതരത്ന പുരസ്ക്കാരവും ലത നേടിയിട്ടുണ്ടു്. ഭാരതത്തിന്റെ വാനമ്പാടി എന്നാണു് അറിയപ്പെടുന്നതു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
C Ramachandra | 1 |
Salil Chowdhary | 1 |
SD Burman | 1 |
|
Lyricist | Songs |
Rajendra Krishnan | 1 |
Vayalar Ramavarma | 1 |
Anand Bakshi | 1 |
|
|
|
Relevant Articles