Kannur Salim
Singers
മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച കലാകാരനാണ് ശ്രീ കണ്ണൂര്‍ സലിം. ജനനം വളപട്ടണം മന്ന മായിച്ചാന്‍കുന്നിലെ കൈതവളപ്പില്‍ കെ.എന്‍. മഹമൂദിന്റെയും കെ.വി. ബീപാത്തുവിന്റെയും മകനായി. സംഗീതത്തോടു് പഠനകാലത്തു തന്നെ ആഭിമുഖ്യം പ്രകടിപ്പിച്ച സലിം വളപട്ടണം ഗവ. ഹൈസ്കൂളിലെ വിശാലാക്ഷി ടീച്ചറുടെ കീഴിലാണു് സംഗീത പഠനം തുടങ്ങിയതു്. തലശ്ശേരിയിലെ ബാലന് ഭാഗവതരുടെ വീട്ടില്‍ 10 വര്‍ഷത്തെ സംഗീത പഠനത്തോടെ സലിമിലെ സംഗീതജ്ഞനു് തിളക്കമേറി. പ്രീഡിഗ്രി കഴിഞ്ഞശേഷം പാലക്കാട് സ്വാതി തിരുനാള്‍ കോളേജില്‍ നിന്നു് ഗാനഭൂഷണം പാസായി.1980കളിലാണു് സലിം മാപ്പിളപ്പാട്ടു രംഗത്തു് സജീവമായതു്. പീര്‍ മുഹമ്മദിന്റെ ട്രൂപ്പിലാണു് ആദ്യം പാടി തുടങ്ങിയതു്. അതിനുശേഷം സ്വന്തം ട്രൂപ്പ് തുടങ്ങി. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകരായ പീർ മുഹമ്മദ്, എരഞ്ഞോളി മൂസ എന്നിവരുടെകൂടെ നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ആസ്വാദകരെ കൈയിലെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
എ.ടി. ഉമ്മര്‍ സംഗീത സംവിധാനം നിർവ്വഹിച്ച ‘അയ്യപ്പനും വാവരും’ എന്ന ചിത്രത്തിലെ ‘ഈശ്വരാ ജഗദീശ്വരാ’ എന്ന ഗാനത്തോടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തുടർന്നു പാടിയ ‘നായകന്’ എന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പാലം, മണിത്താലി, ജഡ്ജ്മെന്റ്, മാസ്റ്റര്‍ പ്ലാന്‍, അശ്വതി, അന്നു മുതല്‍ ഇന്നു വരെ തുടങ്ങിയ പതിനഞ്ചോളം മലയാള ചിത്രങ്ങളില്‍ സലിം പാടിയിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘മണിത്താലി’യിലും മോഹന്‍ലാല്‍ നായകനായ 'നായക'നിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു് .
കേരളത്തിലും,വിദേശരാജ്യങ്ങളിലുമൊക്കെ മാപ്പിളപ്പാട്ടു് വേദികളുമായി എന്നും സജീവമായിരുന്ന ശ്രീ കണ്ണൂര്‍ സലിം 2015 ജൂണ്‍ 14 നു് കണ്ണൂര്‍ ചാലയില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ അകാലത്തിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രി സജില സലിം മാപ്പിളപ്പാട്ടു് വേദികളിളെ ഒരു തിളക്കമാർന്ന ഗായികയാണു്.
ഭാര്യ: ലൈല. മക്കള്‍:സലീബ്,സജില,സലില്‍,സജിലി
തയ്യാറാക്കിയതു് : ബാലമുരളി
അവലംബം : വിവിധ വെബ്സൈറ്റുകള്‍
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
AT Ummer | 4 |
P Chandrasekharan | 1 |
SP Venkitesh | 1 |
Nawas Rahman | 1 |
Ravi Yogendran | 1 |
Sasi Thripunithura | 1 |
Nadirsha | 1 |
|
Lyricist | Songs |
Poovachal Khader | 5 |
Balu Kiriyath | 2 |
Gireesh Puthenchery | 1 |
P Bhaskaran | 1 |
Shibu Chakravarthy | 1 |
|
Raga | Songs |
Sindhu Bhairavi | 1 |
|
Year | Songs |
1991 | 2 |
1985 | 2 |
2012 | 1 |
1999 | 1 |
1992 | 1 |
1990 | 1 |
1984 | 1 |
1983 | 1 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Kannur Rajan | 18 |
Kannur Salim | 10 |
|
Lyricist | Songs |
Pavithra Sagar | 10 |
Uncategorized | 10 |
Sasidharan Pookkodan | 8 |
|
Raga | Songs |
Mohanam | 2 |
Kharaharapriya | 1 |
Natabhairavi | 1 |
Sivaranjani | 1 |
Pahadi | 1 |
Madhyamavathi | 1 |
Shanmukhapriya | 1 |
Kalyani | 1 |
Gowri Manohari | 1 |
Chakravaakam | 1 |
|
Year | Songs |
1988 | 10 |
NA | 10 |
1992 | 8 |
|