KS Sethumadhavan
Screenplay
1931ല്‍ പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി സേതുമാധവന് ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ടു്. തമിഴ്നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വികോടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി.
സംവിധായകന് കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു സിനിമയില്‍ എത്തിയതും. എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്നു് സംവിധാനം പഠിച്ചു. സേതുമാധവന് 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
1961ല്‍ മുട്ടത്തുവര്‍ക്കിയുടെ കഥയെ ആസ്പദമാക്കി അസോസിയേറ്റ് പിക്ചേഴ്സിന്റെ ബാനറില്‍ ടി ഇ വാസുദേവന്‍ നിര്‍മ്മിച്ച ജ്ഞാനസുന്ദരിയാണു് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. കമലഹാസന് ആദ്യമായി അഭിനയിച്ച കണ്ണും കരളും സംവിധാനം ചെയ്തതും സേതുമാധവനാണു്. തുടര്‍ന്നു് അദ്ദേഹം സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും മലയാള സിനിമയ്ക്കു് മുതല്കൂട്ടാണു്.
തമിഴിലും ഹിന്ദിയിലും തെലുങ്കിലും സേതുമാധവന് സിനിമകള്‍ ഒരുക്കിയിട്ടുണ്ടു്. 1970, 1971, 1972 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചിത്രങ്ങള്‍ അരനാഴികനേരം, കരകാണാക്കടല്‍, പണി തീരാത്ത വീടു്. 1980ല്‍ ഓപ്പോളിലൂടെ നാലാമതും സേതുമാധവനു് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഓപ്പോളിനായിരുന്നു. 1972ല്‍ അച്ഛനും ബാപ്പയും മികച്ച ദേശീയോഗ്രഥനത്തിനുള്ള ദേശീയ പുരസ്ക്കാരം നേടി. 1991ല്‍ മറുപക്കം എന്ന തമിഴ് ചിത്രം പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. ഈ ചിത്രം സംവിധാനം ചെയ്തതിനും പ്രത്യേക ജ്യൂറി അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു. കന്നടയില്‍ മാനിനി എന്ന ചിത്രം സംവിധാനം ചെയ്തതോടെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും അദ്ദേഹത്തിന്റെ മുദ്ര പതിഞ്ഞു. 1975ലും 1980ലും ദേശീയ അവാര്‍ഡ് ജ്യൂറി അംഗമായിരുന്നു. 1982ല്‍ കേരള ഫിലിം അവാര്‍ഡ് ജ്യൂറി അദ്ധ്യക്ഷനായിരുന്നു.
ഭാര്യ വത്സല. മക്കള്‍ സോനുകുമാര്‍, ഉമ, സന്തോഷ്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 15
Movie |
Story |
Screenplay |
Dialog |
Year |
Director |
Susheela |
Ganesh Subrahmaniam |
KS Sethumadhavan |
Ponkunnam Varkey |
1963 |
KS Sethumadhavan |
Manavaatti |
Ashwathi Mathan |
KS Sethumadhavan |
Ashwathi Mathan |
1964 |
KS Sethumadhavan |
Daaham |
Bilahari |
KS Sethumadhavan |
Muthukulam Raghavan Pillai,BK Pottekkad |
1965 |
KS Sethumadhavan |
Sthaanaarthi Saramma |
Muttathu Varkey |
KS Sethumadhavan |
SL Puram Sadanandan |
1966 |
KS Sethumadhavan |
Rowdy |
P Kesavadev |
KS Sethumadhavan |
P Kesavadev |
1966 |
KS Sethumadhavan |
Kottayam Kolakkes |
Chembil John |
KS Sethumadhavan |
SL Puram Sadanandan |
1967 |
KS Sethumadhavan |
Kadalppaalam |
KT Muhammad |
KS Sethumadhavan |
KT Muhammad |
1969 |
KS Sethumadhavan |
Aranaazhikaneram |
Parappurath |
KS Sethumadhavan |
Parappurath |
1970 |
KS Sethumadhavan |
Thettu |
P Ayyaneth |
KS Sethumadhavan |
P Ayyaneth |
1971 |
KS Sethumadhavan |
Devi |
K Surendran |
KS Sethumadhavan |
K Surendran |
1972 |
KS Sethumadhavan |
Jeevikkaan Marannu Poya Sthree |
Vettor Raman Nair |
KS Sethumadhavan |
Thoppil Bhasi |
1974 |
KS Sethumadhavan |
Makkal |
EP Kurian |
KS Sethumadhavan |
Parappurath |
1975 |
KS Sethumadhavan |
Priyamvada |
SL Puram Sadanandan |
KS Sethumadhavan |
SL Puram Sadanandan |
1976 |
KS Sethumadhavan |
Ormakal Marikkumo |
Joseph Anandan |
KS Sethumadhavan |
N Govindankutty |
1977 |
KS Sethumadhavan |
Viswaroopam |
Vasu Gopal |
KS Sethumadhavan |
Vasu Gopal |
1978 |
T Vasudevan,PV Narayanan |
Available Web Series : 0
Available Short Movies : 0
Relevant Articles