K Padmanabhan Nair
Screenplay
പയ്യന്നൂരിൽ കൈതേരി രാമൻ കുട്ടി നമ്പ്യാരുടെയും കുട്ടി നമ്പ്യാരുടെയും മകനായി 1919 ൽ ജനിച്ചു. എസ് എസ് എൽ സി പാസ്സായ ശേഷം സാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.രാഷ്ട്രീയ പ്രവർത്തനവുമുണ്ടായിരുന്നു.1964 വരെ അഖിലേന്ത്യാ റേഡിയോയിൽ ഉദ്യോഗസ്ഥനായിരുന്നു.രാഷ്ട്രീയ കാരണങ്ങളാലാണ് ഉദ്യോഗം നഷ്ടപ്പെട്ടത്. ബാലസാഹിത്യ രചനയിലും ചരിത്ര സാഹിത്യകൃതികൾ രചിക്കുന്നതിലും വൈഭവം നേടിയിട്ടുള്ള ഇദ്ദേഹം പ്രശസ്തനായ ഒരു നാടകകൃത്തു കൂടിയാണ്. അഞ്ചു നോവലുകളും നാലു നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഞ്ഞാലിമരക്കാർ, തച്ചോളി ഒതേനൻ , എന്നീ കഥകൾക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. സിനിമാരംഗത്ത് കഥാകൃത്ത്, സംഭാഷണ രചയിതാവ്, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാന്താ പി നായരെ വിവാഹം കഴിച്ചു. ഒരു മകളുണ്ട് ( നടിയും ഗായികയുമായ ലത ).തച്ചോളി ഒതേനൻ, ദേവത, കുഞ്ഞാലിമരയ്ക്കാർ, എൻ ജി ഒ എന്നീ ചിത്രങ്ങൾക്ക് കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. മൂടുപടം , കടത്തുകാരൻ, കൊച്ചുമോൻ . വിധി , സന്ധ്യ, വെള്ളിയാഴ്ച എന്നീ ചിത്രങ്ങൾക്ക് സംഭാഷണം രചിച്ചിട്ടുണ്ട്.കൊച്ചുമോൻ, ദേവത എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് ശ്രീ . പത്മനാഭൻ നായരാണ്.മേൽ വിലാസം : കൂടത്തിൽ ഹൗസ്, പയ്യന്നൂർ
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 7
Movie |
Story |
Screenplay |
Dialog |
Year |
Director |
Thacholi Othenan |
Folk |
K Padmanabhan Nair |
K Padmanabhan Nair |
1964 |
SS Rajan |
Kochumon |
Devadath,Poovai Krishnan |
K Padmanabhan Nair |
K Padmanabhan Nair |
1965 |
K Padmanabhan Nair |
Devatha |
K Padmanabhan Nair |
K Padmanabhan Nair |
K Padmanabhan Nair |
1965 |
W Subba Rao,K Padmanabhan Nair |
Kadathukaaran |
K Padmanabhan Nair |
K Padmanabhan Nair |
K Padmanabhan Nair |
1965 |
M Krishnan Nair |
Kunjaali Marakkaar |
K Padmanabhan Nair |
K Padmanabhan Nair |
K Padmanabhan Nair |
1967 |
SS Rajan |
NGO |
K Padmanabhan Nair |
K Padmanabhan Nair |
K Padmanabhan Nair |
1967 |
SS Rajan |
Vidhi |
A Salam |
K Padmanabhan Nair |
K Padmanabhan Nair |
1968 D |
A Salam |
Available Short Movies : 0