Bhadran
1952-
Screenplay
പാലായിലെ പ്രശസ്ത കുടുംബമായ മാട്ടേല്‍ തറവാട്ടില്‍ രാജന്കുട്ടി മാട്ടേലിന്റെയും ത്രേസ്യാമ്മയുടെയും മൂത്ത മകനായി 1952 നവംബര്‍ 22നു് മകം നക്ഷത്രത്തില്‍ ജനിച്ചു. ഏക സഹോദരന് റോയി. പാലാ സെന്റ് തോമസ് സ്ക്കൂളിലും സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ചെറുപ്പത്തിലെ സംഗീതത്തിലും കഥാരചനയിലും തല്പരനായിരുന്ന ഭദ്രന് സ്ക്കൂള് കോളേജ് തലങ്ങളില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിരുന്നു.ഹരിഹരന് സംവിധാനം ചെയ്ത രാജഹംസത്തില്‍ സംവിധാന സഹായിയായി സിനിമയിലെത്തി. 23 ചിത്രങ്ങളില്‍ ഹരിഹരന്റെ സഹായി ആയിരുന്നു.
തുടര്‍ന്നു് 1982ല്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രം സംവിധാനം ചെയ്തു. നിരവധി ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു.
ഭാര്യ ടെസി എയര്‍ ഹോസ്റ്റസ്സായിരുന്നു. മൂന്നു മക്കള്‍ ടെബി, എമിലി, ജെറി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 11
Available Short Movies : 0