Anoop Menon
Screenplay
പി ഗംഗാധരന്റെയും ഇന്ദിരാ മേനോന്റെയും മകനായി 1977 ആഗസ്റ്റില്‍ ജനിച്ചു. ഒരു അനുജത്തിയുണ്ടു്, ദീപ്തി. അച്ഛന് സ്പീഡ് പാര്‍സല്‍ സര്‍വ്വീസ് നടത്തുന്നു. അമ്മ കെല്‍ട്രോണില്‍ ഉദ്യോഗസ്ഥയാണു. ജനിച്ചതു് കോഴിക്കോട്ടാണു്. വളര്‍ന്നതും പഠിച്ചതും തിരുവനന്തപുരത്തു്. സ്ക്കൂള് വിദ്യാഭ്യാസം ക്രൈസ്റ്റ് നഗറിലായിരുന്നു. പ്രീഡിഗ്രി ആര്‍ട്സ് കോളേജില്‍. എല്‍ എല്‍ ബി ഗവണ്മെന്റ് ലോ കോളേജിലാണു് ചെയ്തതു്. 1994 - 1999 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു. എല്‍ എല്‍ ബി ഫസ്റ്റ് റാങ്ക് വാങ്ങിയാണു് പാസ്സായതു്. സൂര്യ ടി വിയില്‍ അവതാരകനായിരുന്നു. അവിടെ നിന്നും കൈരളിയിലെത്തി.
കൈരളിയിലെ ശുഭദിനം പരിപാടിയുടെ ഏകദേശം 500ഓളം പേരെ ഇന്റര്‍വ്യൂ ചെയ്തു. അതില്‍ എ പി ജെ അബ്ദുള്‍ കലാം, യേശുദാസ്, ഫിലിം ഡയറക്ടര്‍ സുഭാഷ് ഗായ്, രമേഷ് സിപ്പി തുടങ്ങി അനേകം പ്രശസ്തര്‍ ഉണ്ടായിരുന്നു. മണല്‍നഗരം എന്ന സീരിയലില്‍ ഒറ്റ ഷോട്ടില്‍ അഭിനയിച്ചു.
ശമനതാളത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. മേഘം, സ്ത്രീ, ജന്മം, സ്വപ്നം, മുഹൂര്‍ത്തം തുടങ്ങിയ മെഗാസീരിയലുകളിലൊക്കെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡിസംബര്‍ മിസ്റ്റ് എന്ന ടെലിഫിലിമിലായിരുന്നു ആദ്യമായി നായകനായി അഭിനയിച്ചതു്.
പകല്‍നക്ഷത്രം എന്ന സിനിമയ്ക്കു് തിരക്കഥയെഴുതി. തിരക്കഥയിലെ അഭിനയത്തിനു് 2008ലെ രണ്ടാമത്തെ ബോസ്റ്റ് ആക്ടര്‍ക്കുള്ള കേരള ഗവണ്‍മന്റെിന്റെ അവാര്‍ഡ് കിട്ടി. 2009ല്‍ അതേ പടത്തിലെ അഭിനയത്തിനു് ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടി. തമിഴ്നാട് ഫിലിം ഫാന്‍സ് അസോസിയേഷന് അവാര്‍ഡും കിട്ടി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 18
Available Short Movies : 0
Relevant Articles