A Vincent
1928-
Screenplay
ജോര്‍ജ്ജ് വിന്‍സന്റിന്റേയും അനസ്തീനയുടെയും മകനായി 1928ല്‍ കോഴിക്കോട്ടാണു് അലോഷ്യസ് വിന്‍സെന്റ് ജനിച്ചതു്. മൂന്നു് വയസ്സു് മുതലേ വിന്‍സെന്റിനു് ഫോട്ടോയും ക്യാമറായും കൗതുകമായിരുന്നു. ഇന്റര്‍മീഡിയറ്റിനു ശേഷം എ വിന്‍സെന്റ് ക്യാമറാമാനാകുന്നതിനു വേണ്ടി ജെമിനി സ്റ്റുഡിയോയില്‍ ചേര്‍ന്നു. എം നടരാജന്, കമല്‍ഘോഷ് എന്നിവരുടെ അസിസ്റ്റന്റായി.
ജെമിനിയില്‍ നിന്നും ഭാനുമതി ആരംഭിച്ച സ്റ്റുഡിയോയിലേക്കു് വിന്‍സെന്റ് മാറി. 1951ല്‍ തെലുങ്കിലാണു് സ്വതന്ത്രമായി ഛായാഗ്രഹണം നിര്‍വ്വഹിച്ചതു്. മലയാളത്തില്‍ രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ നീലക്കുയില്‍ ആയിരുന്നു ആദ്യം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം.
ഭാര്‍ഗ്ഗവീനിലയത്തിലൂടെ സംവിധായകനായ വിന്‍സെന്റ് അനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടു്.
മാര്ഗ്ഗററ്റാണു് ഭാര്യ. അജയന്, സുമിത്ര, സ്നേഹലത, ക്യാമറാമാന് ജയാനന്‍ വിന്‍സെന്റ് എന്നിവര്‍ മക്കളാണു്. പ്രശസ്ത കലാസംവിധായകന്‍ സാബു സിറില്‍ മരുമകനാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Vayanaadan Thampan |
A Vincent ,VT Nandakumar |
A Vincent ,VT Nandakumar |
VT Nandakumar |
1978 |
A Vincent |
Available Short Movies : 0
Relevant Articles