Unnimary
Producer
1962 മാര്‍ച്ച് 12നു് എറണാകുളത്തു് ജനിച്ചു. അച്ഛന് അഗസ്റ്റിന് ഫെര്‍ണാണ്ടസ്. അമ്മ വിക്ടോറിയ. അനുജന് ജോസഫ് മാര്ട്ടിന്. സെന്റ് തെരേസാസ് കോണ്വെന്റിലാണു് പഠിച്ചതു്.
മൂന്നാം വയസ്സില്‍ നൃത്തം പഠിച്ചു തുടങ്ങി. സുബ്രഹ്മണ്യം മാസ്റ്റര്‍, ശ്രീധരന് മാസ്റ്റര്‍, അനിത ടീച്ചര്‍ തുടങ്ങിയവരാണു് പഠിപ്പിച്ചതു്. അമ്മയ്ക്കു് സ്വന്തം ബാലേ ട്രൂപ്പുണ്ടായിരുന്നു. നാട്ടിലും വിദേശത്തും ധാരാളം വേദികളില്‍ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു. 1969ല്‍ നവവധുവില്‍ ബാലനടിയായി സിനിമയിലെത്തി.
ധാരാളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. കന്നടയില്‍ കാട്ടുറാണി, ലേഡീസ് ടെയ്ലര്, കല്യാണപ്പറവകള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സജീവമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചെങ്കിലും വഴി മാറി.
അഭിനയത്തോടു് വിട പറഞ്ഞു് ഇപ്പോള്‍ സുവിശേഷപ്രവര്ത്തകയാണു്. ഭര്‍ത്താവു് രജോയ്. മകന് നിര്‍മ്മല്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 2
Available Web Series : 0
Available Short Movies : 0