Subramaniam Kumar
1930-
Producer
ആദ്യകാല ചലച്ചിത്ര നിര്‍മ്മാണക്കമ്പനി ആയ മെരിലാന്റ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്റെയും മീനാക്ഷിയമ്മയുടെയും പുത്രന്. ജനനം 1930 ഏപ്രില്‍ 14നു് തിരുവനന്തപുരത്തു്. അഞ്ചു് സഹോദരങ്ങള്‍ ഉണ്ടു്. തിരുവനന്തപുരം മോഡല്‍ സ്ക്കൂളിലും ഇന്റര്‍മീഡിയറ്റ് കോളേജിലും എം ജി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബി കോം ബിരുദധാരി. 1951ല്‍ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ മാനേജറായി മെരിലാന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ച കുമാര്‍ ദീര്‍ഘകാലം സ്റ്റുഡിയോ മനേജറായിരുന്നു. 1952ല്‍ ആണു് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടതു്.
പിന്നീടു് ചലച്ചിത്ര വിതരണ സ്ഥാപനമായ കുമാരസ്വാമി ആന്‍ഡ് കമ്പനിയുടെ പാര്‍ട്ണറായി. ക്രിട്ടിക്സ് സിനിമാ വാരികയുടെ പത്രാധിപരായി. വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം, ഭക്തഹനുമാന്, അമ്മേ ഭഗവതി, ശ്രീ അയ്യപ്പന് തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
ഇപ്പോള്‍ വിതരണരംഗത്തും ടെലിവിഷന്‍ പരമ്പര നിര്‍മ്മാണരംഗത്തും സജീവമാണു്. ഭാര്യ ഡോക്ടര്‍ കോമളം. മീര, ഉമ, മീന, സുബ്രഹ്മണ്യം, ഡോക്ടര്‍ പത്മകുമാര്‍ എന്നിവര്‍ മക്കളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 22
Available Short Movies : 0