Sobhana Parameswaran Nair
1927-
Producer
നാരായണപിള്ളയുടെയും കൂഞ്ഞിയമ്മയുടെയും പുത്രനായി 1927ല്‍ ചിറയിന്കീഴിലാണു് പരമേശ്വരന് നായര്‍ ജനിച്ചതു്. ശാര്‍ക്കര ശ്രീചിത്തിരതിരുനാള്‍ സ്ക്കൂളിലാണു് പഠിച്ചതു്. വിദ്യാഭ്യാസത്തിനു ശേഷം ഫോട്ടോഗ്രാഫി പഠിച്ചു.
തുടര്‍ന്നു് തൃശൂരില്‍ ശോഭനാ സ്റ്റുഡിയോ എന്ന സ്ഥാപനം തുടങ്ങി. അവിടെ രാമു കാര്യാട്ട്, പി ഭാസ്ക്കരന്‍, എം ടി വാസുദേവന്‍ നായര്‍ എന്നിവരുമായി പിരചയപ്പെട്ടു. 1953ല്‍ രാമു കാര്യാട്ടും പി ഭാസ്ക്കരനും ചേര്‍ന്നു് ഒരുക്കിയ നീലക്കുയിലിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായി. തുടര്‍ന്നു് രാരിച്ചന്‍ എന്ന പൗരന്, മിന്നാമിനുങ്ങു് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
1963ല്‍ കെ വി ദേവദാസ് എല്‍ കെ കരുണാരന് പിള്ള എന്നിവരുമായി ചേര്‍ന്നു് നവരത്നാ ഫിലിംസ് എന്നൊരു നിര്‍മ്മാണക്കമ്പനി തുടങ്ങി. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ നിര്‍മ്മിച്ചു. തുടര്‍ന്നു് രൂപവാണി എന്ന സ്വന്തം നിര്‍മ്മാണ കമ്പനി ഉണ്ടാക്കി. മുറപ്പെണ്ണായിരുന്നു ആദ്യത്തെ ചിത്രം.
സരസ്വതിയമ്മയാണു് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 11
Available Short Movies : 0
Relevant Articles