Seema
Producer
1958 മെയ് 22നു് മാധവന് നമ്പ്യാരുടെയും വാസന്തിയുടെയും മകളായി ഒരു സാധാരണ കുടുംബത്തില്‍ സീമ ജനിച്ചു. ശാന്ത എന്നായിരുന്നു പേരു്. നുങ്കംപക്കം ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ നിന്നു് പ്രാധമിക വിദ്യാഭ്യാസം നേടി.
ചെറുപ്പം മുതല്‍ നൃത്ത പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സീമ നര്ത്തകിയായാണു് സിനിമയില്‍ വന്നതു്. 1972ല്‍ ഒരു തമിഴ് ചിത്രത്തിനു വേണ്ടിയാണു് സീമ ആദ്യം നൃത്തം ചെയ്തതു്. തുടര്‍ന്നു് അഞ്ചു വര്‍ഷത്തോളം നര്ത്തികിയായിരുന്ന സീമ 1977ല്‍ ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകളിലൂടെ നായികയായി. എക്കാലത്തേയും മെഗാഹിറ്റായി ഈ ചിത്രം. തുടര്‍ന്നു് ധാരാളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
തെലുങ്കിലും കന്നടയിലും തമിഴിലും ഏതാനം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്.
സംവിധായകന് ഐ വി ശശിയാണു് ഭര്‍ത്താവു്. മക്കള്‍ അനു, അനി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Year |
Director |
Midhya |
1990 |
IV Sasi |
Available Web Series : 0
Available Short Movies : 0