Santhosh Sivan
Producer
ഛായാഗ്രാഹകനും സംവിധായകനും ആയ ശിവശങ്കരന് നായരുടെയും ചന്ദ്രമണിയമ്മയുടെയും മകനായി 1961 ഫെബ്രുവരി 8നു് ജനിച്ചു. സംഗീത് ശിവന്, സജ്ജീവ് ശിവന്, സരിത എന്നിവര്‍ സഹോദരങ്ങളാണു്. തിരുവനന്തപുരം ലയോള സ്ക്കൂളിലാണു് പഠിച്ചതു്. മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി. ചെറുപ്പത്തിലേ അച്ഛനില്‍ നിന്നു് ഫോട്ടോഗ്രാഫി പഠിച്ച സന്തോഷ് പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു് സിനിമാട്ടോഗ്രാഫി പഠിച്ചു. നിധിയുടെ കഥയാണു് ആദ്യം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം. പെരുന്തച്ചന്, അഹം, കാലാപാനി തുടങ്ങി മണിരത്നത്തിന്റെ ഇരുവര്‍, ദില്‍സേ എന്നീ ചിത്രങ്ങള്‍ക്കു് ഛായാഗ്രാഹണം നിര്‍വ്വഹിച്ചതു് സന്തോഷ് ആണു്. 1990, 1997, 19998 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ബഹുമതി നേടി. 1992ലും 1995ലും സംസ്ഥാന അവാര്‍ഡ് കിട്ടി. സന്തോഷ് സംവിധാനം ചെയ്ത മല്ല എന്ന തമിഴ് ചിത്രം മികച്ച പരിസ്ഥിതി ചിത്രമായി 1998ല്‍ തിരഞ്ഞെടുക്കപ്പെട്ടു. കെയ്റോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങള്‍ സന്തോഷ് സംവിധാനം ചെയ്ത ടെററിസ്റ്റ് നേടി. മലയാളത്തില്‍ അനന്തഭദ്രം എന്ന ചിത്രം സംവിധാനം ചെയ്തു. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മകരമഞ്ഞു് എന്ന ചിത്രത്തില്‍ അഭിനയിച്ചു.
ദീപയാണു് ഭാര്യ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 11
Available Short Movies : 0
Relevant Articles