Priyadarshan
Producer
കെ സോമന് നായരുടെയും കെ രാജമ്മയുടെയും മകനായി 1957 ജനുവരി 30നു് തിരുവോണം നക്ഷത്രത്തില്‍ അമ്പലപ്പുഴയില്‍ ജനനം. തിരുവനന്തപുരം മോഡല്‍ സ്ക്കൂള്, എം ജി കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബി എ സൈക്കോളജി ബിരുദം നേടിയ ശേഷം എം എ സോഷ്യോളജിക്കു് ചേര്‍ന്നു. അതു് പൂര്‍ത്തിയാക്കിയില്ല. ആകാശവാണിയില്‍ ഇംഗ്ലീഷ് പിരപാടികളുടെ പ്രൊഡ്യൂസറായിരുന്നു.
അപ്പച്ചന്റെ നവോദയയില്‍ പടയോട്ടവുമായി ബന്ധപ്പെട്ടാണു് പ്രിയദര്‍ശന്റെ സിനിമാജീവിതം തുടങ്ങിയതു്. എം മണിയുടെ കുയിലിനെത്തേടി (1983) എന്ന സിനിമയ്ക്കു് തിരക്കഥയും സംഭാഷണവും എഴുതി. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രം സംവിധാനം ചെയ്തു. ആ വര്‍ഷം ഇറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി ഹിറ്റായതോടെ ശ്രദ്ധേയനായി. പ്രിയദര്‍ശനും മോഹന്‍ലാലും ഒത്തുചേരുന്ന ആദ്യ ചിത്രം പൂച്ചക്കൊരു മൂക്കുത്തിയാണു്. കിലുക്കത്തിന്റെ റീമേക്കായ മുസ്കുരാത്താണു് പ്രിയദര്‍ശന്റെ ആദ്യ ഹിന്ദി ചിത്രം. ജാക്കി ഷെറോഫിനെ നായകനാക്കി ഗര്‍ദ്ദിഷ്, വിലാസത്, കഭി ന കഭി, കാലാപാനി, ഡോളി സജാകെ രഖ്ന, ഹീരാഫേരി, കശ്മകശ്, യേ തേരാ ഘര്‍ യേ മേരാ ഘര്‍ എന്നിവയാണു് പ്രിയന്റെ മറ്റു് ഹിന്ദി ചിത്രങ്ങള്‍. ഇതു കൂടാതെ രാക്കിളിപ്പാട്ടിന്റെ കന്നടപ്പതിപ്പും ഒരുക്കി.
കാലാപാനി 1995ല്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തില്‍ കാലാപാനി മികച്ച ക്യാമറാമാനും ശബ്ദലേഖകനുമുള്ള അവാര്‍ഡ് നേടി. 1994ല്‍ ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാര്‍ഡ് തേന്മാവിന് കൊമ്പത്തു് നേടി.
ഭാര്യ ലിസി മുന്‍ സിനിമാ നടി. രണ്ടു് മക്കള്‍ കല്യാണി, സിദ്ദാര്‍ത്ഥ്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Short Movies : 0