Milan Jaleel
Producer
തൃശൂര്‍ തൊയക്കാവില്‍ മിലന് ഹൗസില്‍ പരേതനായ അബുബക്കറുടെയും ഖദീജയുടെയു മകനായി 15-05-1961ല്‍ ജിനിച്ചു. അഞ്ചു മക്കളില്‍ മൂന്നാമനായിരുന്നു. സ്ക്കൂള് വിദ്യാഭ്യാസം എനമക്കല്‍ സ്ക്കൂള് കുന്നംകുളത്തായിരുന്നു. പക്ഷെ ഡിഗ്രി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പഠിത്തം മതിയാക്കി ബോംബേയില്‍ പോയി ബിസിനസ്സു് ചെയ്തു. പഠിക്കുന്ന കാലത്തേ കലയോടു് താല്പര്യുമുണ്ടായിരുന്നു. അങ്ങനെയാണു് 1995ല്‍ സിനിമാ ലോകത്തു് എത്തിയതു്. ചന്ദ്രനുദിക്കുന്ന ദിക്കു് തുടങ്ങി പല ചിത്രങ്ങളും ചെയ്തു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. കാവ്യാമാധവനെയും മീരാജാസ്മിനെയും നായികമാരായി കൊണ്ടുവന്നു. മരണമടഞ്ഞ (കന്നടനടി) സൗന്ദര്യയെ മലയാളത്തില്‍ കൊണ്ടുവന്നു. യാത്രക്കാരുടെ ശ്രദ്ധയിലൂടെയായിരുന്നു സൗന്ദര്യ ആദ്യമായി മലയാളത്തിലഭിനയിച്ചതു്.
ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി അനേകം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടു്.
സീരിയലുകള്‍ : മാനസപുത്രി, പാരിജാതം
ഭാര്യ സുഹറ. മൂന്നു മക്കള്‍. മൂത്ത മകന് ഗള്‍ഫിലാണു്. ഇളയ മകള്‍ സി എ യ്ക്കു പഠിക്കുന്നു. ഏറ്റവും ഇളയ കുട്ടി പ്ലസ്സ് റ്റു വിനും.
മിലന് മിലന്ഹൈസ്, വെസ്റ്റ് ഗേറ്റ് അപ്പാര്‍ട്ട്മെന്റ്, പൂങ്കുന്നം, പ ഒ തൃശൂര്‍.
Available Movies : 20
Available Web Series : 0
Available Short Movies : 0