Joy Thomas
Producer
കോട്ടയം ജില്ലയില്‍ തോമസ് അന്നമ്മ ദമ്പതികളുടെ മൂത്ത പുത്രനായി 1950 ഡിസംബര്‍ 22നു് ജനിയ്യു. കോട്ടയം എസ് എച്ച് മൗണ്ട് സ്ക്കൂള്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1969ല്‍ കോട്ടയം ഡിന്നി ഫിലിംസ് റപ്രസന്റേറ്റിവായി സിനിമയിലെത്തി. 1981ല്‍ ജൂബിലി പിക്ചേഴ്സ് എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആരംഭിച്ചു. 1983ല്‍ സിനിമാ നിര്മ്മാണരംഗത്തു് പ്രവേശിച്ചു.
1988ല്‍ റിലീസ് ചെയ്ത മനു അങ്കിള്‍ എന്ന ചിത്രത്തിനു് 88ലെ നല്ലകുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡും, ഉപ്പു്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നിവയ്ക്കു് പനോരമ സെലക്ഷനു ലഭിച്ചു.
കോട്ടയം ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സ്ഥാപകാംഗം, ഓള് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഓള് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ്, കേരള ഫിലിം അസോസിയേഷന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ജൂബിലി പിക്ചേഴ്സ് കോട്ടയം, ജൂബിലി പ്രൊഡക്ഷന്‍സ് (പ്രൈ) ലിമിറ്റഡ്, ബാംഗ്ലൂര്‍, ജീബിലി സിനി യൂണിറ്റ് മദ്രാസ് എന്നീ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണു്.
ഭാര്യ ലൈല. മക്കള്‍ ജെലീറ്റ, ജെറീന, ജെലീന
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 18
Available Short Movies : 0