Innocent
Producer
വറീതിന്റെയും മാര്ഗ്ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നു് ഇരിഞ്ഞാലക്കുടയില്‍ പൂരം നക്ഷത്രത്തില്‍ ജനിച്ചു.
ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ്, ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂള്, ഡോണ്‍ ബോസ്ക്കോ എസ് എന്‍ എച്ച് എസ് എന്നീ സ്ക്കൂളുകളില്‍ പഠിച്ചു. എട്ടാം ക്ലാസ്സോടെ പഠിപ്പു് നിര്‍ത്തി. ജോലികള്‍ പലതും മാറി മാറി ചെയ്തു, തീപ്പെട്ടിക്കമ്പനി, ലെതര്‍ വ്യാപാരം.
ഇടയ്ക്കു് രാഷ്ട്രീയരംഗത്തും പയറ്റി. മുനിസിപ്പല്‍ കൗണ്‍സിലായി. ചെറുപ്പം മുതലേ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. നൃത്തശാലയാണു് ആദ്യ ചിത്രം. തുടര്‍ന്നും ചില ചിത്രങ്ങള്‍ അഭിനയിച്ചു. എല്ലാം ചെറിയ വേഷങ്ങള്‍. ആത്മമിത്രമായ ഡേവിഡി കാച്ചപ്പള്ളിയുമായി ചേര്‍ന്നു് ശത്രുകമ്പൈന്സ് എന്ന നിര്‍മ്മാണക്കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
ഈ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. അങ്ങനെ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം നേടി. തുടർന്ന് ഹാസ്യനടനായും സ്വഭാവനടനായും നായകനാനും അടുത്ത 40 വർഷക്കാലം മലയാലാസിനിമയിലെ സജീവ സാന്നിധ്യമായി.
നിരവധി തവണ സംസ്ഥാന അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ടു്. ഭാര്യ ആലിസ്. മകന് സോണറ്റ് വിവാഹിതനാണു്.
2012 ൽ ക്യാൻസർ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് വീണ്ടും സിനിമയിൽ സജീവമായി. 2014-2019 കാലഘട്ടത്തിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ എം പി യായി സേവനമനുഷ്ഠിച്ചു.
2023 മാർച്ച് 26 രാത്രി 10:30 ന് മലയാളികളെയെല്ലാം കണ്ണീരിലാഴ്ത്തി നിര്യാതനായി
Available Movies : 5
Available Web Series : 0
Available Short Movies : 0