Bhavana
Producer
1986 ജൂണ്‍ 6നു് കാര്‍ത്തിക നക്ഷത്രത്തില്‍ ജനനം. അച്ഛന് ബാലചന്ദ്രന്, അമ്മ പുഷ്പ, ഏക സഹോദരന് ജയദേവന്.
തൃശൂര്‍ ഹോളി ഫാമിലി സ്ക്കൂള്, വിവേകോദയം സ്ക്കൂള് തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠിക്കുന്ന കാലത്തു് മ്യൂസിക്കല്‍ ആല്‍ബത്തിലും പരസ്യചിത്രത്തിലും അഭിനയിച്ചിട്ടുണ്ടു്. നമ്മള് എന്ന ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു് സിനിമയില്‍ വന്നു. കമല്‍ ആണു് ഈ ചിത്രം സംവിധാനം ചെയ്തതു്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ചിത്തിരം പേശുതടി, വെയില്, ദീപാവലി, ആര്യ, അസല്‍ തുടങ്ങി തമിഴ് ചിത്രങ്ങളിലും ഒണ്ട്രി, മഹാത്മ, ഹീറോ തുടങ്ങിയ തെലുങ്കു ചിത്രങ്ങളിലും നായികയായി.
ലക്സ് ഏഷ്യാനെറ്റ് അവാര്‍ഡ്, ഫിലിം അക്കാഡമി അവാര്‍ഡ്, സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Year |
Director |
Kayam |
1982 |
PK Joseph |
Available Web Series : 0
Available Short Movies : 0