Rajesh H
Musician
ചങ്ങനാശ്ശേരി സ്വദേശിയായ രാജേഷ് പ്രോ; ഹരീന്ദ്രനാഥ കുറുപ്പിന്റെ മകനാണ്,എൻ എസ് എസ് ആസ്ഥാനത്ത് ജോലി ചെയ്യുന്നു, സംഗീതത്തിലെ ഗുരുക്കന്മാർ തൃക്കൊടിത്താനം പത്മകുമാർ, നെയ്യാറ്റിൻകര മോഹനചന്ദ്രൻ, ആകാശവാണിയുടെ അംഗീകാരമുള്ള ഗായകൻ,ജീവൻ ടിവി യിലെ ശുഭരാത്രി,ജയ്ഹിന്ദ് ടിവിയിലെ സാരംഗി എന്നീ പരിപാടികളുടെ അവതാരകൻ ആയിരുന്നു.
തപസ്യ എന്ന സീരിയലിനു വേണ്ടിയാണ് ആദ്യം പാടിയത്. ഇതിൽ മോഹനരാഗതരംഗം എന്ന ഗാനം ചിത്രയോടൊപ്പവും ഒറ്റയ്ക്കും പാടി, ഇതിലെ മറ്റു ഗാനങ്ങൾ ,സംഗീതമേ(ജയ്്സൺ നായർ+രാജേഷ്)തൊഴുകരവുമായ്(ചിത്ര+രാജേഷ്)
അറേബ്യയിൽ സുജാതയോടൊപ്പം പാടിയ ചിനുക്ക് എന്ന ഗാനമാണ് ആദ്യ സിനിമാ ഗാനം , തെക്കേക്കര സൂപ്പർ ഫാസ്റ്റ്, ടോക്കിയോ നഗർ,ഉത്രം നക്ഷത്രം ചിരട്ടക്കളിപ്പാട്ടങ്ങൾ. മറ്റു ചിത്രങ്ങൾ,(ഉത്രം നക്ഷത്രത്തിലെ അനുഭൂതി പൂക്കും എന്ന ഗാനം ഗായകൻ ആരെന്നറിയാതെ തന്നെ എന്റെ മനസ്സിൽ ഇടം നേടിയിരുന്നു)
മനോരമ മ്യൂസിക്കിനു വേണ്ടി നിർമ്മാല്യം എന്ന ആൽബത്തിനു സംഗീതം നൽകിയിട്ടുണ്ട്. ഇതിലെ ഗാനങ്ങൾ രചിച്ചത് രാജേഷിന്റെ അമ്മ ജി രാധാമണിയും മുട്ടാർ ശശികുമാറുമാണ്,കേളിവിളക്ക് എന്ന വീഡിയോ ആൽബത്തിനു സംഗീതം നൽകുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്
എഴുതിയത് : രാജഗോപാല്‍
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
G Radhamani | 7 |
Muttar Sasikumar | 3 |
|
Singers | Songs |
Rajesh H | 4 |
Madhu Balakrishnan | 2 |
Biju Narayanan | 2 |
Radhika Thilak | 2 |
|
Raga | Songs |
Sankarabharanam | 1 |
Sudha Saveri | 1 |
Hamsanaadam | 1 |
Mayamalava Gowla | 1 |
Charukesi | 1 |
|
|